തിരയുക

ഓർത്തഡോക്ക്സ് പാത്രിയാർക്കീസായ Neofit നോടൊപ്പം പാപ്പാ ഓർത്തഡോക്ക്സ് പാത്രിയാർക്കീസായ Neofit നോടൊപ്പം പാപ്പാ  

ഓർത്തോഡോക്ക്സ് ഭത്രാസനത്തില്‍ പാപ്പാ

ബൾഗേറിയാ രാഷ്ട്രത്തിന് പാപ്പാ തന്‍റെ ആദ്യ പ്രഭാഷണം നൽകിയ ശേഷം ഫ്രാൻസിസ് പാപ്പാ ഓർത്തോഡോക്ക്സ് ഭത്രാസനത്തിന്‍റെ കൊട്ടാരത്തിലേക്ക് യാത്രയായി.

ഓർത്തോഡോക്ക്സ് ഭത്രാസനത്തിന്‍റെ  കൊട്ടാരം 1904 നും 1908 നും ഇടയ്ക്ക് പണിയപെട്ടതാണ്. ഈ കൊട്ടാരത്തിൽ ഓർത്തഡോക്ക്സ് പാത്രിയാർക്കീസായ Neofit നെയും അവിടെ സന്നിഹിതരായിരുന്ന ഓർത്തോഡോക്ക്സ് രൂപതാ പ്രതിനിധികളെയും പാപ്പാ അഭിസംബോധനം ചെയ്തു. ബൾഗേറിയൻ ജനസംഖ്യയിൽ 70,0000 ഓർത്തഡോക്ക്സ് ക്രൈസ്തവരാണ്.Neofit പാത്രിയാർക്കീസ് പാപ്പായെ സ്വാഗതം ചെയ്തു സംസാരിച്ചു. അതിനു ശേഷം പാപ്പായുടെ പ്രഭാഷണമായിരുന്നു.പ്രഭാഷണത്തിനു ശേഷം വിശുദ്ധ പൗലോസ് ശ്ലീഹായുടെ 2000 മത്തെ ജന്മവാർഷികത്തെ അനുസ്മരിച്ചുകൊണ്ടുള്ള മനോഹരമായ ഒരു ചിത്രം പാപ്പാ പാത്രിയർക്കീസിന് സമ്മാനിച്ചു.

വിശുദ്ധ അലക്ക്സാണ്ടർ നെവിസ്കി കത്തീഡ്രൽ ദേവാലയം

Neofit പാത്രീയാർക്കിസുമായുള്ള കൂടികാഴ്ച്ചയ്ക്ക് ശേഷംബൾഗേറിയാ പാത്രിയാർക്കിസിന്‍റെ ദേവാലയമെന്നറിയപ്പെടുന്ന വിശുദ്ധ അലക്സാണ്ടർ നെവിസ്കി കത്തീഡ്രൽ ദേവാലയത്തിൽ ചെന്ന് പാപ്പാ പ്രാർത്ഥിച്ചു. തുടർന്ന് ഓട്ടോമാന്‍ ആധിപത്യത്തിൽ നിന്നും സ്ലോവിയാ ജനങ്ങളെ രക്ഷപ്പെടുത്തുന്നതിനായി തുർക്കികൾക്കെതിരെ 1877, 1878 വർഷങ്ങളിൽ നടന്ന യുദ്ധങ്ങളിൽ കൊല്ലപ്പെട്ട 2 ലക്ഷത്തോളം വരുന്ന റഷ്യന്‍ പടയാളികളുടെ ഓർമ്മയ്ക്കായി പണിപ്പെട്ട ദേവാലയമാണ് ഈ അലക്ക്സാണ്ടർ നെവിസ്കി കത്തീഡ്രൽ ദേവാലയം. കത്തീഡ്രലിന്‍റെയുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ സിറിലിന്‍റെയും, മെത്തോഡിയസ്സിന്‍റെയും  സ്വരൂപങ്ങളുടെ മുന്നിൽ ചെന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ "സ്വർലോഗ്ഗ രാജ്ഞി ആനന്ദിച്ചാലും" എന്ന പ്രാർത്ഥന അർപ്പിച്ചു. തുടർന്ന് പാപ്പാ തന്‍റെ പ്രഭാഷണം നൽകി. പാപ്പായുടെ പ്രഭാഷണത്തിനു ശേഷം ബൾഗേറിയായിലെ വിവിധ മത പ്രതിനിധികൾ പത്തുപേരുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം ബൾഗേറിയായിലെ വത്തിക്കാന്‍ അപ്പോസ്തലിക്ക് മന്ദിരത്തിലേക്ക് ഉച്ചഭക്ഷണം കഴിക്കാൻ ചെന്നു. ഭക്ഷണത്തിനുശേഷം പാപ്പാ വിശ്രമിച്ചു. വൈകുന്നേരം അലക്സാണ്ടർ ക്ന്യാസ് ഒന്നാമന്‍റെ പേരിൽ അറിയപ്പെടുന്ന ചത്വരത്തിൽ പാപ്പാ ദിവ്യബലിയർപ്പിച്ച് വചനസന്ദേശം നൽകി. ദിവ്യബലിയുടെ അന്ത്യത്തിൽ  ബൾഗേറിയയിൽ സോഫിയിലെ അപ്പോസ്തോലിക്ക് എക്സാർക്കും, ബൾഗേറിയ മെത്രാൻ സമിതി അധ്യക്ഷനുമായ മോൺസിഞ്ഞോർ ക്രിസ്റ്റോ പ്രോയികോയെ പാപ്പാ അഭിനനിച്ചു. സമാപന ആശീർവാദത്തിന് ശേഷം ദിവ്യബലി പൂർത്തിയാക്കി അപ്പോസ്തോലിക നൂൺഷിയോ മന്ദിരത്തിലേക്ക് മടങ്ങി. അവിടെ നിന്നും അത്താഴം കഴിച്ചു. അത്താഴത്തിനു ശേഷം പാപ്പാ വിശ്രമിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2019, 15:31