തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  റൊമേനിയായിലേക്ക്  ഫ്യൂമിച്ചിനോ വിമാനത്താവളത്തിൽ നിന്നും  യാത്ര ആരംഭിക്കുന്നു... ഫ്രാന്‍സിസ് പാപ്പാ റൊമേനിയായിലേക്ക് ഫ്യൂമിച്ചിനോ വിമാനത്താവളത്തിൽ നിന്നും യാത്ര ആരംഭിക്കുന്നു...  (Vatican Media)

ഒരുമിച്ച് നടക്കാം എന്ന സന്ദേശവുമായി പാപ്പായുടെ യാത്ര

മെയ് 31 ആം തിയതി വത്തിക്കാനിൽ നിന്നും രാവിലെ 7.30 ന് പേപ്പല്‍ വസതിയായ സാന്താ മാർത്തയിൽ നിന്നും റൊമേനിയായിലേക്ക് പാപ്പാ യാത്രയാരംഭിച്ചു.

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

മെയ് 31 മുതൽ ജൂൺ 2 വരെ തുടരുന്ന യാത്ര പാപ്പായുടെ മുപ്പതാമത്തെ അപ്പോസ്തോലിക സന്ദർശനമാണ്. കിഴക്കൻ യൂറോപ്യൻ രാജ്യമാണ് റൊമേനിയാ. സമാധാനത്തിന്‍റെയും, ഐക്യത്തിന്‍റെയും സന്ദേശമായാണ് പാപ്പാ ഈ സന്ദർശനം നടത്തുന്നത്. റൊമാനിയയിലെ രാഷ്ട്ര നേതാക്കള്‍, നയതന്ത്രപ്രതിനിധികള്‍, ജനപ്രതിനിധികള്‍ ​എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ ഗ്രീക്ക് കത്തോലിക്കാ മെത്രാന്മാരായി സേവനമനുഷ്ഠിച്ച് രക്തസാക്ഷിത്വം വരിച്ച ഏഴ് മെത്രാന്മാരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നുത് ഈ സന്ദർശനത്തിനു പ്രാധാന്യം നൽകുന്നു.

31 May 2019, 15:37