തിരയുക

 പാപ്പാ വാഴ്സെബ്നയിലുള്ള അഭയാർത്ഥി കേന്ദ്രത്തിലുള്ളവരോടൊപ്പം പാപ്പാ വാഴ്സെബ്നയിലുള്ള അഭയാർത്ഥി കേന്ദ്രത്തിലുള്ളവരോടൊപ്പം  

പാപ്പാ വാഴ്സെബ്നയിലുള്ള അഭയാർത്ഥി കേന്ദ്രത്തില്‍

അഭയാർത്ഥികൾക്കായി ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയായില്‍ പ്രവർത്തിക്കുന്ന 3 ക്യാമ്പുകളിൽ ഒന്നാണ് വാഴ്സെബ്നയിലുള്ള അഭയാർത്ഥി കേന്ദ്രം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

2013  ൽ തുറന്ന വാഴ്‌സെബ്‌ന അഭയാർത്ഥി ക്യാമ്പ് സോഫിയയുടെ പ്രാന്ത പ്രദേശത്തുള്ള ഒരു പഴയ സ്‌കൂളിലാണ് പ്രവർത്തിക്കുന്നത്. ഇത് അഭയാർത്ഥികൾക്കായി ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയായില്‍  പ്രവർത്തിക്കുന്ന 3 ക്യാമ്പുകളിൽ    ഒന്നാണ്. അന്തർദ്ദേശീയ സംഘടനകളും, പ്രാദേശീക ഗവൺമെന്‍റേതര സംഘടനകളുമാണ് അഭയാർഥികളുടെ പരിചരണത്തിനായി മുൻകൈ എടുക്കുന്നത്.  അന്തർദേശീയ ഫെഡറേഷനും സ്വിറ്റസർലണ്ടിലെ റെഡ് ക്രോസ്സും ചേർന്ന് സാമ്പത്തീക സഹായം നൽകുന്ന ബ ൾഗേറിയയിലെ   റെഡ് ക്രോസ് അവർക്കാവശ്യമായ ഭക്ഷണവും, ശുചിത്വത്തിനാവശ്യമായ കിറ്റുകളും കുട്ടികൾക്ക് സഹായങ്ങളും നൽകുന്നു. 2012 വരെ ബൾഗേറിയ അഭയാർഥികളുടെ ഇഷ്ട മാർഗ്ഗമായിരുന്നില്ല.  2013 മുതൽ 2015 വരെ ബാൽക്കണിക് മാർഗ്ഗം കൂട്ടിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന്  കൂടുതല്‍ വര്‍ദ്ധനയാണ് പിന്നെ ഉണ്ടായത്.  2016 ൽ ബൾഗേറിയായ്ക്കു 19000 അന്തർദ്ദേശീയ സംരക്ഷണത്തിനായുള്ള അപേക്ഷകൾ ലഭിച്ചുവെന്ന് ഗവെർന്മെന്‍റ് ഏജൻസികൾ അറിയിച്ചു.  ഈ വർദ്ധന നാടിന്‍റെ അഭയാർത്ഥി പ്രവാഹത്തെ കൈകാര്യംചെയ്യാൻ ചെയ്തിട്ടുള്ള സംവിധാനങ്ങളെ തകിടംമറിച്ചു. 5000 അഭയാർത്ഥികളെ സ്വീകരിച്ച് സംരക്ഷിക്കാൻ കഴിവുള്ളയിടത്തതാണ് ഇത്രയും അഭയാർത്ഥികൾ എത്തിച്ചേർന്നിട്ടുള്ളത് .

8.30 നു ഇവിടെ എത്തിയ ഫ്രാൻസിസ് പാപ്പായെ  അഭയാർത്ഥി കേന്ദ്രത്തിന്‍റെ ഡയറക്ടറും കാരിത്താസിന്‍റെ ഡയറക്റ്ററും പ്രധാന വാതിക്കൽ നിന്ന് സ്വീകരിച്ച്  ഊട്ടുശാലയിലേക്കാനയിച്ചു. അവിടെ ഏതാണ്ട് 50 ഓളം കുട്ടികളും രക്ഷകർത്താക്കളും ഉൾപ്പെട്ട സംഘം പാപ്പായുമായി സ്വകാര്യ സന്ദർശനം നടത്തി.  ഒരു സന്നദ്ധ സേവകന്‍ പാപ്പായ്ക്ക് അഭിവാദനം അർപ്പിച്ചു. കുട്ടികൾ ഗാനങ്ങൾ ആലപിക്കയും, അവർ വരച്ച ചിത്രങ്ങൾ ഫ്രാൻസിസ് പാപ്പായ്ക്ക് സമ്മാനിക്കുകയും ചെയ്തു. അവരോടോപ്പം ഒരുമണിക്കൂറോളം സമയം ചിലവഴിച്ച പാപ്പാ 8 . 15  നു സൊഫീയ വിമാനത്തവാളത്തിലേക്കു യാത്ര തിരിച്ചു. 9.25 നു ഗവമെന്‍റ്  ലോങ്ങിലെത്തിയ അദ്ദേഹം ഉടൻ തന്നെ വിമാനത്തിലേക്ക് പ്രവേശിച്ചു. അവിടെ നിന്ന് 9 . 30 നു പ്ലോവ്ദിവിലെ ഗ്രാഫ് ഇഗ്‌നാത്തിയെവോയിലേക്ക് യാത്രയായി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2019, 15:42