തിരയുക

Vatican News
 ജീന്‍ വാനിയര്‍ ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തപ്പെട്ട ചിത്രം ജീന്‍ വാനിയര്‍ ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തപ്പെട്ട ചിത്രം 

ജീന്‍ വാനിയരിന്‍റെ നിര്യാണത്തില്‍ പാപ്പായുടെ അനുശോചനം

Ark സമൂഹത്തിന്‍റെ സ്ഥാപകനായ ജീന്‍ വാനിയര്‍ (JEAN VANIER)ന്‍റെ നിര്യാണത്തില്‍ പാപ്പാ അനുശോചനം രേഖപ്പെടുത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

സമൂഹത്തിൽ ദുർബ്ബലരായിരുന്നവരെയും, തിരസ്കരിക്കപ്പെട്ടവരെയും സ്വന്തം സഹോദരീ, സഹോദരങ്ങളായി സ്വീകരിക്കുകയും സമൂഹത്തിന്‍റെയും, മതത്തിന്‍റെയും പേരില്‍ വ്യത്യാസമില്ലാതെ എല്ലാവരെയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയാണ് ജീന്‍ വാനിയര്‍ എന്ന് പാപ്പാ സന്ദേശത്തിൽ സൂചിപ്പിച്ചു.

അദ്ദേഹം സ്ഥാപിച്ച ആർക്ക് സമൂഹത്തെ ദൈവം രക്ഷിക്കട്ടെയെന്നും ജീന്‍ വാനിയരിന്‍റെ  പ്രചോദനം സ്വീകരിച്ചുകൊണ്ട് എല്ലാ സമൂഹങ്ങളും ആനന്ദത്തിന്‍റെയും, ക്ഷമയുടെയും വേദികളായി മാറട്ടെയെന്നും വൈകല്യങ്ങൾ എന്തായാലും എല്ലാവരും ദൈവത്താൽ സ്നേഹിക്കപ്പെടുന്നുവെന്നും സാഹോദര്യം നിറഞ്ഞ ലോകത്തിൽ പങ്കാളികളാകാന്‍ എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ തന്‍റെ സന്ദേശത്തിൽ സൂചിപ്പിച്ചു. ജീന്‍ വാനിയരിന്‍റെ ശവസംസ്കാര ചടങ്ങിൽ വിവിധ മത നേതാക്കളും സഭാ മേലദ്ധ്യക്ഷന്മാരും പങ്കെടുത്തു.

തത്വചിന്തകനും, എഴുത്തുകാരനും, അറിയപ്പെടുന്ന മനുഷ്യശാസ്ത്രജ്ഞനും ARK , FAITH  AND  LIGHT എന്ന പേരിൽ അറിയപ്പെടുന്ന ബുദ്ധിവൈകല്യമുള്ളവർക്കായി പ്രവർത്തിക്കുന്ന  സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്നു ജീന്‍ വാനിയര്‍. അദ്ദേഹം സ്ഥാപിച്ച ARK സംഘടന 38 രാഷ്ട്രങ്ങളില്‍ 154 സ്ഥലങ്ങളിലും, FAITH  AND  LIGHT എന്ന സംഘടന 83 രാഷ്ട്രങ്ങളിലായി 1450 സ്ഥലങ്ങളിലും പ്രവർത്തിക്കുന്നു.

18 May 2019, 09:51