തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ ബള്‍ഗേറിയാ-വടക്കൻ-മസിഡോണിയാ യാത്രയ്ക്ക് മുൻപ് മാധ്യമ പ്രവർത്തകരോടൊപ്പം... ഫ്രാന്‍സിസ് പാപ്പാ ബള്‍ഗേറിയാ-വടക്കൻ-മസിഡോണിയാ യാത്രയ്ക്ക് മുൻപ് മാധ്യമ പ്രവർത്തകരോടൊപ്പം...  (Vatican Media)

വാർത്ത സമ്മേളനത്തിൽ പാപ്പായുടെ സന്ദേശം

മെയ് 5 മുതൽ 7 വരെയുള്ള തീയതികളിൽ ഫ്രാൻസിസ് പാപ്പാ തൻറെ ഇരുപത്തിയൊമ്പതാമത്തെ അപ്പസ്തോലിക സന്ദർശനം ബൾഗേറിയ വടക്കൻ മസിഡോണിയാ നാടുകളിൽ നടത്തിയ ശേഷം മടക്ക യാത്രയിൽ വിമാനത്തിൽ നടന്ന വാർത്താ സമ്മേളനമുണ്ടായിരുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

ബൾഗേറിയാ, മാസിഡോണിയ എന്ന രണ്ട് രാഷ്ട്രങ്ങളെ സന്ദർശിച്ചപ്പോൾ ഉണ്ടായ മാർപാപ്പയുടെ അഭിപ്രായത്തെ കുറിച്ച് TV MRT എന്ന മാധ്യമത്തിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് ഉത്തരം നൽകിയ മാർപാപ്പാ രണ്ട് രാഷ്ട്രങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രാഷ്ട്രമാണ് ബൾഗേറിയാ എന്നും, മെസ്സിസോണിയ ക്രൈസ്തവികതയുടെ വാതിലാണെന്നും പാപ്പാ ഓർമിപ്പിച്ചു. ഓട്ടോമൻ കാരുടെ കൈകളിൽ നിന്നും വിമുക്തമാക്കുന്നതിന് 1877 രണ്ട് ലക്ഷത്തോളം വരുന്ന റഷ്യൻ പടയാളികൾ മരണപ്പെട്ടു എന്നും സ്വാതന്ത്ര്യത്തിനുവേണ്ടി രക്തച്ചൊരിച്ചിൽ ഉണ്ടായെന്നും പാപ്പാ അനുസ്മരിച്ചു. രണ്ടു രാഷ്ട്രങ്ങളിലും ഓർത്തഡോക്സുകാരും കത്തോലിക്കാ ക്രൈസ്തവ വിശ്വാസികളും, മുസ്ലിം മതക്കാരും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുന്നുവെന്നും പറഞ്ഞു. രണ്ട് രാഷ്ട്രങ്ങളിലും വ്യത്യസ്തമായ വിശ്വാസങ്ങള്‍ പരസ്പരം ബഹുമാനിക്കപ്പെടുന്നത് കാണാൻ കഴിഞ്ഞുവെന്നും പാപ്പാ വ്യക്തമാക്കി. ബൾഗേറിയായിൽ സമാധാനത്തിനായുള്ള പ്രാർത്ഥനയുണ്ട് എന്ന് പറഞ്ഞ പാപ്പാ ഓർത്തഡോക്ക്സ് പാത്രീയാർക്കുമായുള്ള സംഭാഷണം തന്നെ ഒരുപാടു സ്വാധീനിച്ചു എന്നും അദ്ദേഹം ഒരു ദൈവ മനുഷ്യനാണെന്നും അഭിപ്രായപ്പെട്ടു. മാസിഡോണിയൻ പ്രസിഡണ്ടിന്‍റെ പ്രഭാഷണത്തിൽ അവിടെ മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല എന്നാല്‍ ബഹുമാനിക്കപ്പെടുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചതും തന്നെ ഒരുപാട് സ്വാധീനിച്ചതായി പാപ്പാ വെളിപ്പെടുത്തി. വടക്കൻ മെസ‍‍ഡോണിയാ നാടുകളിലെ തന്‍റെ അപ്പോസ്തോലിക സന്ദർശനത്തിൽ രണ്ട് പ്രധാനപ്പെട്ട സംഭവങ്ങൾ അതായത് വിശുദ്ധ മദർ തെരേസയുടെ മന്ദിരത്തിൽ ചെന്ന് അര്‍പ്പിച്ച പ്രാർത്ഥനയും 242 കുട്ടികളെ പ്രഥമ ദിവ്യകാരുണ്യം നല്‍കിയതും തന്നെ ഒരുപാട് സ്വാധീനിച്ചു എന്നും വ്യക്തമാക്കി.

08 May 2019, 11:14