തിരയുക

Vatican News
 മദർ തെരേസായുടെ സിസ്റ്റേഴ്സ് പാപ്പായെ സ്വീകരിക്കുന്നു മദർ തെരേസായുടെ സിസ്റ്റേഴ്സ് പാപ്പായെ സ്വീകരിക്കുന്നു  (Vatican Media)

മദർ തെരേസായുടെ മന്ദിരത്തിൽ പാപ്പാ

മദർ തെരേസായുടെ ഓർമ്മയ്ക്കായി പണിതീർത്ത മന്ദിരത്തിൽ പാപ്പാ നടത്തിയ പ്രാർത്ഥന

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

എല്ലാ നന്മകളുടേയും കരുണയുടേയും പിതാവായ ദൈവമേ, വിശുദ്ധ മദർ തെരേസയുടെ ജീവനും സിദ്ധിക്കും നിനക്ക് ഞങ്ങൾ നന്ദി പറയുന്നു. നിന്‍റെ അളവില്ലാത്ത പരിപാലനയിൽ അവളെ നീ ഇന്ത്യയിലും ലോകം മുഴുവനിലും പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്കായി നിന്‍റെ സ്നേഹ സാക്ഷിയാകാൻ വിളിച്ചു. എല്ലാ മനുഷ്യരിലും നിന്‍റെ മുഖം ദർശിച്ച അവൾക്ക് ഒരുപാടു നന്മകൾ ഏറ്റം ആവശ്യമുള്ളവർക്കായി ചെയ്യാൻ കഴിഞ്ഞു. നിന്‍റെ ആത്മാവിന് വിധേയയായ അവൾ പാവങ്ങളുടെയും, നീതിക്കായി വിശക്കികയും, ദാഹിക്കുകയും ചെയ്യുന്നവരുടേയും പ്രാർത്ഥനയാർന്ന നിലവിളിയായി. "എനിക്കു ദാഹിക്കുന്നു 'എന്ന കുരിശിലെ യേശുവിന്‍റെ വചനം ഏറ്റെടുത്ത് മദർ തെരേസാ കരുണാദ്രസ്നേഹത്തിന്‍റെ പ്രവർത്തികൾ ചെയ്ത്  ക്രൂശിതനാഥന്‍റെ ദാഹം ശമിപ്പിച്ചു.

വിശുദ്ധ മദർ തെരേസായേ, പാവങ്ങളുടേ അമ്മേ, നീ ജനിച്ച, നിന്‍റെ വീടായ ഈ നഗരത്തിനു വേണ്ടി നിന്‍റെ പ്രത്യേക മാദ്ധ്യസ്ഥവും സഹായവും അഭ്യര്‍ത്ഥിക്കുന്നു. ഇവിടെയാണ് ക്രിസ്തീയ ജീവിതാരംഭത്തിന്‍റെ കൂദാശകൾ വഴി നീ പുനർജനനത്തിന്‍റെ സമ്മാനം നേടിയത്. ഇവിടെയാണ്  വിശ്വാസത്തിന്‍റെ ആദ്യ വാക്കുകൾ നിന്‍റെ കുടുംബത്തിൽ നിന്നും വിശ്വാസ സമൂഹത്തിൽ നിന്നും നീ ആദ്യം ശ്രവിച്ചത്. ഇവിടെയാണ് നീ ആദ്യം പാവപ്പെട്ടവരേയും, അത്യാവശ്യക്കാരേയും നിസ്സഹായരേയും കണ്ടുമുട്ടിയത്. ഇവിടെയാണ് നീ നിന്‍റെ മാതാപിതാക്കളിൽ നിന്ന് ഏറ്റം ആവശ്യമുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും പഠിച്ചത്. ഇവിടെയാണ് ദേവാലയത്തിന്‍റെ നിശബ്ദതയിൽ നീ പ്രേഷിതയായ സന്യാസിനിയായി യേശുവിനെ അനുഗമിക്കാനുള്ള യേശുവിന്‍റെ  വിളി ശ്രവിച്ചത്.

പാവങ്ങളുടെയും, അവകാശം നഷ്ടപ്പെട്ടവരുടേയും, രോഗികളുടേയും, പുറന്തള്ളപ്പെട്ടവരുടെയും, ഏറ്റം എളിയവരായ സഹോദരരുടെയും നിലവിളി ശ്രദ്ധിക്കാനുമുള്ള വരം തരാൻ യേശുവിനോടു മാദ്ധ്യസ്ഥം തേടാൻ   ഇവിടെ ഈ സ്ഥലത്തു നിന്ന് ഞങ്ങൾ നിന്നോടു കേഴുന്നു. ആവശ്യങ്ങളിൽ ഞങ്ങളുടെ നേരെ നോക്കുന്നവരുടെ കണ്ണുകളിൽ യേശുവിനെ കാണാൻ വേണ്ട അനുഗ്രഹം നൽകുമാറാകട്ടെ. എല്ലാ സ്ത്രീ പുരുഷന്മാരിലും സന്നിഹിതനായ ദൈവത്തെ സ്നേഹിക്കാൻ  കഴിയുന്ന ഒരു ഹൃദയം തരാൻ, വേദനിക്കുന്ന, അനീതി അനുഭവിക്കുന്നവരിൽ നിന്നെ തിരിച്ചറിയാൻ കഴിയുന്ന ഒരു ഹൃദയം നമുക്ക് നൽകുമാറാകട്ടെ. നമ്മുടെ നാളുകളിൽ അനേകം പേർ ദരിദ്രരും, ഉപേക്ഷിക്കപ്പെട്ടവരും, പാർശ്വവൽക്കരിക്കപ്പെട്ടവരും, അഭയാർത്ഥികളുമായി തീരുമ്പോൾ സ്നേഹത്തിന്‍റെയും പ്രതീക്ഷയുടേയും അടയാളങ്ങളാവാൻ ഞങ്ങൾക്ക് അനുഗ്രഹം നൽകണമെ! ചുണ്ടിൽ മാത്രമൊതുക്കാതെ ആ സ്നേഹം സത്യമായും പ്രായോഗികമായും, സഭയുടെ വിശ്വസനീയമായ സാക്ഷികളായി പാവപ്പെട്ടവർക്ക് സദ്വാർത്ത പ്രഖ്യാപിക്കാനും, തsവുകാർക്ക് മോചനവും, വേദനിക്കുന്നവർക്ക് സന്തോഷവും എല്ലാവർക്കും രക്ഷയുടെ അനുഗ്രഹവുമായിത്തീരേണ്ട കടമ നിർവ്വഹിക്കുവാനും അവിടുന്ന് അനുഗ്രഹിക്കട്ടെ.

മദർ തെരേസായെ, ഈ നഗരത്തിനു വേണ്ടി, ഇവിടത്തെ ജനങ്ങൾക്കു വേണ്ടി, ഇവിടത്തെ സഭയ്ക്കു വേണ്ടി, നല്ലിടയനായ ക്രിസ്തുവിനെ ശിഷ്യരായി അനുഗമിക്കാൻ ആഗ്രഹിച്ച് നീതിയുടെയും, സ്നേഹത്തിന്‍റെയും, കരുണയുടെയും, സമാധാനത്തിന്‍റെയും, സേവനത്തിന്‍റെയും പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ! സേവിക്കപ്പെടുവാനല്ല സേവിക്കാനും, അനേകർക്കായി തന്‍റെ ജീവൻ സമർപ്പിച്ച നമ്മുടെ കർത്താവിനെ അനുഗമിക്കാനും അനുവദിക്കണമെ, ആമേൻ!

07 May 2019, 10:29