തിരയുക

Vatican News
 സന്യാസിനി സഭകളുടെ സുപ്പീരിയർ ജനറൽമാരുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയവസരത്തില്‍.. സന്യാസിനി സഭകളുടെ സുപ്പീരിയർ ജനറൽമാരുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയവസരത്തില്‍..  (Vatican Media)

സമർപ്പിതരുടെ സഹായവും, സൗഹൃദം നിറഞ്ഞ പുഞ്ചിരിയും ആവശ്യമാണ്

മെയ് പത്താം തിയതി, വെള്ളിയാഴ്ച പോൾ ആറാമൻ ഹാളിൽ വച്ച് സന്യാസിനി സഭകളുടെ സുപ്പീരിയർ ജനറൽമാരുടെ ഇരുപത്തിയൊന്നാം അന്തർദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയവസരത്തില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

 “സർവ്വ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” എന്ന തിരുവചനം ഉദ്ധരിച്ചുകൊണ്ട് സന്തോഷത്തിന്‍റെ ഉറവിടമായ ക്രിസ്തുവിനെ പ്രഘോഷിക്കണമെന്നും ഉത്ഥിതനായ ക്രിസ്തു സ്നേഹിക്കുന്ന എല്ലാവരെയും നയിക്കണമെന്നും ആഹ്വാനം ചെയ്തു. അനേകം ജനങ്ങൾ സമർപ്പിതരുടെ സഹായവും, സൗഹൃദം നിറഞ്ഞ പുഞ്ചിരിയും ആവശ്യപ്പെടുകയും കാത്തിരിക്കുകയും ചെയ്യുന്നുവെന്ന് ഓർമ്മപ്പെടുത്തിയ പാപ്പാ അവരവരുടെ സഭാ സിദ്ധിയോടുള്ള വിശ്വസ്ഥതയില്‍ ജീവിക്കണമെന്നും അതുവഴി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പ്രബോധിപ്പിച്ചത്പോലെ വിശുദ്ധിയേയും, സഭാസ്ഥാപകരുടെ ക്രിയാത്മകതയും പുനഃരാവിഷ്കരണമെന്നും പാപ്പാ നിർദ്ദേശിച്ചു. സുവിശേഷത്തിന്‍റെ ശ്വാസവും, പ്രകാശവും വ്യത്യസ്ത സംസ്കാരങ്ങളിൽ പകർത്തുവാനും സമൂഹത്തിൽ അസ്ഥിരമായ തലങ്ങളിൽ കഴിയുന്നവർക്ക് ഈ പ്രകാശം കൊണ്ടെത്തിക്കാൻ പുതിയ പാതകളെ തുറക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

സമർപ്പിത ജീവിതത്തെ ജലത്തോടു തുലനം ചെയ്ത പാപ്പാ തീക്ഷ്ണതയോടെ വർത്തമാനകാലത്തെ അഭിമുഖീകരിക്കണമെന്നും പ്രാർത്ഥനയിലൂടെ വേദനിക്കുന്ന സമൂഹത്തോടു ചേർന്ന് നിൽക്കണമെന്നും പ്രബോധിപ്പിച്ചു. സഹോദര സ്നേഹം സമർപ്പിത ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണെണ് സൂചിപ്പിച്ച പാപ്പാ ചില സമർപ്പിതർ സമൂഹത്തിൽനിന്നും ദീർഘ നാളുകൾ അകുന്നു നിൽക്കുന്നുവെന്നും ഈ സംഘർഷങ്ങളെ ഒഴിവാക്കുന്നതിനാണ് മോത്തു പ്രോപ്രിയോ പ്രഖ്യാപിച്ചതെന്നും പാപ്പാ വെളിപ്പെടുത്തി. സഭാ മേലധികാരികൾ ആത്മാവ് നയിക്കുന്ന പുതിയ പ്രേഷിത തലത്തിലേക്ക് സഭാംഗങ്ങള്‍ ആഗ്രഹിക്കുന്ന തലങ്ങളിലേക്ക് നയിക്കണമെന്നും സഭാ മതിലുകൾക്കുള്ളിൽ മാത്രം സുവിശേഷവത്ക്കരണം നടത്താതെ ആഗോളതലത്തിൽ വ്യാപരിക്കുവാൻ സഹായിക്കണമെന്നും പാപ്പാ ഉപദേശിച്ചു. യുവതലമുറയ്ക്ക് മുതിർന്നവരുടെ സ്വപ്നങ്ങളെ ഫലപ്രദമാക്കാൻ അറിയുകയില്ല. അതുപോലെ മുതിർന്നവർ യുവജനങ്ങളുടെ  പ്രചോദനത്തെയും, പ്രവാചക ദൗത്യത്തെയും തിരിച്ചറിയുന്നില്ല.

അതിനാൽ യുവ സന്യാസികൾക്ക് ഓടുവാൻ കഴിയും. മുതിർന്നവർക്ക് പാത കാണിച്ചു കൊടുക്കാനും കഴിയും. അതിനാൽ സമൂഹജീവിതത്തിൽ മുതിർന്നവരുടെ വിജ്ഞാനവും യുവ സന്യാസിനികളുടെ പ്രചോദനവും, ബലവും അത്യാവശ്യമാണ്. ആണ് ദൈവത്തോടും, മാനവകുലത്തോടുമുള്ള തീക്ഷ്ണതയെ പരിപോഷിപ്പിക്കുക,  അല്‍മായരുമായി നിങ്ങളുടെ സിദ്ധിയെ പങ്കുവയ്ക്കുക, പരിശീലനത്തിലായിരിക്കുന്നവർക്ക് കൂടുതൽ ശ്രദ്ധ നൽകുക, നിങ്ങളുടെ വാതിലുകളുടെ മുന്നിൽ മുട്ടുന്നവർക്ക് വാതിൽ തുറന്നു കൊടുക്കുക എന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

10 May 2019, 14:49