തിരയുക

On the legality day held on 22nd May 2019. On the legality day held on 22nd May 2019. 

പാവങ്ങളോടു നിസംഗത കാട്ടരുത് : പാപ്പാ ഫ്രാന്‍സിസ്

ഇറ്റലിയുടെ നിയമസാധുകത്വദിനത്തില്‍ (Legality Day) യുവജനങ്ങള്‍ക്കു നല്കിയ ഹ്രസ്വസന്ദേശം :

- ഫാദര്‍ വില്യം നെല്ലിക്കല്‍

മെയ് 21, ചൊവ്വാഴ്ച ഇറ്റലി ആചരിച്ച നിയമസാധുകത്വ ദിനത്തില്‍ (Legality Day) ദേശീയ കൗണ്‍സിലിന് അയച്ച സന്ദേശത്തിലാണ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. സ്കൂള്‍ കുട്ടികളെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ദിനാചരണത്തെ പാപ്പാ അഭിനന്ദിച്ചു.

ബന്ധങ്ങള്‍ തകര്‍ക്കുന്ന നിസംഗത
പാവങ്ങളായവരോടു കാണിക്കുന്ന നിസംഗത പരസ്പര ബന്ധങ്ങളെ നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. മറിച്ച് അവരോടു കാണിക്കുന്ന സാമീപ്യം ബന്ധങ്ങള്‍ വളര്‍ത്തുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യും. ജീവിതത്തില്‍ ക്ലേശിക്കുന്നവരോടു കാണിക്കുന്ന വെറുപ്പും നിന്ദാശീലവും അവരെ തരംതാഴ്ത്തുകയും, അതുവഴി അവര്‍ സമൂഹത്തില്‍നിന്നും അകന്നുപോവുകയും ചെയ്യുന്നു.

നിയമങ്ങള്‍ പാലിക്കാം
പരിത്യക്തരായവര്‍, പ്രത്യേകിച്ച് യുവജനങ്ങള്‍ നാടിന്‍റെ നിയമകാര്യങ്ങള്‍ കൈകാര്യംചെയ്യുന്നവര്‍ക്കു മുന്നില്‍ സാന്ത്വനവും സമാശ്വാസവും കണ്ടെത്തേണ്ടതാണ്. യുവാക്കളെ നന്മകൊണ്ടും സാന്ത്വനംകൊണ്ടും സ്പര്‍ശിക്കാനായാല്‍ അവരുടെ ജീവിതങ്ങള്‍ നവീകരിക്കപ്പെടും, അവര്‍ പ്രത്യാശയുള്ളവരായി വളരും. യുവജനങ്ങള്‍ക്ക്, വിശിഷ്യാ പാവങ്ങളായവര്‍ക്ക് സമൂഹത്തില്‍ നീതിയും അംഗീകാരവും ലഭിക്കുകയാണെങ്കില്‍ അവരുടെ ജീവിതരീതികള്‍ പ്രചോദിതമാവുകയും, മെച്ചപ്പെടുകയുംചെയ്യും. പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുന്നതിനും അതിനെ കൂടുതല്‍ വാസയോഗ്യമാക്കുന്ന നന്മയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി നിയമങ്ങള്‍ പാലിച്ചു, സത്യസന്ധമായി ജീവിക്കാന്‍ സാധിക്കട്ടെയെന്ന ആശംസയോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 May 2019, 19:41