തിരയുക

Vatican News
പാപ്പാ ജനങ്ങളോടൊപ്പം പാപ്പാ ജനങ്ങളോടൊപ്പം   (Vatican Media)

ദൈവത്തിനായും, സാഹോദര്യത്തിനായുമുള്ള വിശപ്പ്

Skopje, മസിഡോണിയാ ചത്വരത്തിലെ പരിശുദ്ധ. കുർബ്ബാന മദ്ധ്യേ നടത്തിയ വചന പ്രഘോഷണം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

“ഞാൻ ജീവന്‍റെ അപ്പമാകുന്നു. എന്‍റെയടുത്തു വരുന്നവന് വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കയുമില്ല”. (യോഹ. 6,35)

ദാഹിച്ച് നിശബ്ദരായി ഒരു വാക്കിനായി യേശുവിന്‍റെപിന്നാലെ നടന്ന ജനങ്ങൾ കണ്ട സാഹോദര്യത്തിന്‍റെ  അത്ഭുതം അവരെ പരിപൂർണ്ണ സംതൃപ്തരാക്കിയ തൊട്ടനുഭവത്തെ കുറിച്ചാണ് പാപ്പാ തന്‍റെ വചന പ്രലോഷണം നടത്തിയത്. അവരെല്ലാം അപ്പത്തിനായുള്ള വിശപ്പിന് മറ്റു പേരുകളുമുണ്ടെന്ന് കണ്ടെത്തിയതായി ഫ്രാൻസിസ് പാപ്പാ പ്രബോധിപ്പിച്ചു. അവ ദൈവത്തിനായുള്ള വിശപ്പ്, സാഹോദര്യത്തിനായുള്ള വിശപ്പ്, കണ്ടു മുട്ടാനുള്ള വിശപ്പ്, പങ്കിട്ടാലോഷിക്കാനുള്ള വിശപ്പ് എന്നിങ്ങനെയാണ്.

പലപ്പോഴും തെറ്റായ സന്ദേശത്തിന്‍റെ ദുഷിച്ച അപ്പം തിന്ന് അപകീർത്തിപ്പെടുന്നവരാണ് നാം. എളുപ്പമായ നേട്ടങ്ങൾ തേടി അക്ഷമരും ആകാംക്ഷാഭരിതരുമായി മാറുന്നു. എന്നാൽ ഭയപ്പെടോതെ നാഥാ നിന്‍റെ വചനത്തിന്‍റെ അപ്പത്തിനായി ഞങ്ങൾ വിശക്കുന്നു. സാഹോദര്യത്തിനായും, പ്രത്യാശ പകരുന്ന കണ്ടു മുട്ടലുകൾക്കായും വിശക്കുന്നുവെന്നും ആ ജനക്കൂട്ടത്തെപ്പോലെ നിന്‍റെ കരുണയുടെ വർദ്ധിപ്പിക്കലുകൾക്കായി വിശക്കുന്നുവെന്നും നമുക്ക് പറയാൻ കഴിയണം. ഓരോ ദിവ്യബലിയിലും നാഥൻ തന്നെതന്നെ മുറിച്ച് പങ്കു വച്ച്, തന്നോടു ചേർന്നുനിന്ന് തന്‍റെ  ജീവനിലും പ്രേഷിതത്വത്തിലും പങ്കുകാരാകാൻ നമ്മെ വിളിക്കുന്നു. മദർ തെരേസാ അപ്പത്തിനായുള്ള വിശപ്പും, സാഹോദര്യത്തിനായുള്ള വിശപ്പും, ദൈവത്തിനായുള്ള വിശപ്പും എത്ര നന്നായി അറിഞ്ഞിരുന്നു എന്ന് ഓർമ്മിപ്പിച്ച പാപ്പാ അവളുടെ ജീവിതം കെട്ടിപ്പൊക്കാൻ അവൾ ആഗ്രഹിച്ച രണ്ടു തൂണുകളായിരുന്നു പരി.കുർബ്ബാനയിലെ യേശുവിന്‍റെ മാംസം ധരിക്കലും, പാവപ്പെട്ടവനിലുള്ള അവന്‍റെ മാംസം ധരിക്കലും.

താൻ സ്വീകരിച്ച സ്നേഹം വിളമ്പികൊടുത്ത അവൾ ഒരിക്കലും പിരിക്കാനാവാത്ത ഈ രണ്ട് കാര്യങ്ങളിൽ ഊന്നി നിന്നു കൊണ്ട് അവളുടെ തന്നെ വിശപ്പും,ദാഹവും ശമിപ്പിക്കാൻ ശ്രമിച്ചുകൊണ്ട്  അവളുടെ യാത്ര തുടർന്നു.  അനുദിന ജീവിതാനുഭവങ്ങളിൽ   നമ്മോടൊപ്പം യാത്രചെയ്യുന്ന  ഉത്ഥിതനായ നാഥന് നമ്മുടെ വിശപ്പും ദാഹവുമകറ്റാൻ കഴിയും. അതിനാലാണ് അവൻ നമ്മോടു പറയുന്നത്, ഞാൻ ജീവന്‍റെ അപ്പമാകുന്നു. എന്‍റെയടുത്തു വരുന്നവന് വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കയുമില്ല (യോഹ. 6,35) എന്ന്. നമുക്കും  അൾത്താരയിലെ കൂദാശയിലൂടെയും നമ്മുടെ സഹോദരീസഹോദരാകുന്ന കൂദാശയിലൂടെയും ക്രിസ്തുവിനെ നമ്മുടെ വിശ പ്പും ദാഹവും ശമിപ്പിക്കാൻ  അനുവദിക്കാം എന്നാശംസിച്ച് കൊണ്ട് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

07 May 2019, 10:36