തിരയുക

Vatican News
 ജനം പാപ്പായുടെ ചുറ്റും... ജനം പാപ്പായുടെ ചുറ്റും...  

ഭക്ഷണ മേശയിൽ ക്രിസ്തു സാന്നിധ്യം ഉണ്ടായിരിക്കണം

വൈദീകരേയും അവരുടെ കുടുംബാംഗങ്ങളേയും, സന്യാസതരേയും കണ്ട സമ്മേളനത്തിൽ പാപ്പാ നടത്തിയ പ്രസംഗം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

ലാറ്റിൻ, ബൈസൈന്‍ടെന്‍ റീത്തിലെ വൈദീകരുമായും, അവരുടെ കുടുംബാംഗങ്ങളുമായും, സന്യസ്ഥര്‍മാരുമായും പാപ്പാ കൂടികാഴ്ച്ച നടത്തി.  സഭയുടെ രണ്ടു ശ്വാസകോശങ്ങളാണ് ലാറ്റിൻ, ബൈസൈന്‍ടെന്‍ റീത്തുകള്‍. പരിശുദ്ധാത്മാവിന്‍റെ പുത്തൻ നവീകരണ ശ്വാസം ശ്വസിക്കണമെന്നും അവരുടെ സാക്ഷ്യത്തിനും തനിക്കു തന്ന ഈ അവസരത്തിനും നന്ദി പറഞ്ഞ ഫ്രാൻസിസ് പാപ്പാ എണ്ണത്തിൽ കുറവാണെന്നും അപ്പോസ്തല പ്രവർത്തനങ്ങൾ ധാരാളുവുമാണെന്ന് കരുതി വിഷമിക്കരുതെന്നോർമ്മിപ്പിച്ചു.  കണക്കെടുക്കേണ്ടതാവശ്യമാണെങ്കിലും അത് പലപ്പോഴും നമ്മുടെ തന്നെ കഴിവിൽ അമിത വിശ്വാസമർപ്പിക്കുന്ന പ്രലോഭനത്തിലേക്ക് നയിക്കാമെന്നും എന്നാൽ കണക്കെടുപ്പ് തീവ്രമായി പ്രാർത്ഥിക്കാനും, ശക്തമായി സംസാരിക്കാനും ഉപകാരപ്പെടണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. ഈ നാടിന് ഒരു മദർ തെരേസായെ നൽകാൻ കഴിഞ്ഞെങ്കിൽ ഒരു ചെറിയ മനുഷ്യൻ ദൈവത്താൽ അഭിഷേകം ചെയ്യപ്പെടുമ്പോൾ എവിടേയും കടന്ന് ചെല്ലാൻ കെല്‍പുള്ളവനാകും എന്ന് നാം അറിയണം. സ്നേഹത്തിന് വേണ്ടി ജീവൻ നല്‍കാൻ ഭയമില്ലാത്തവരെയാണ് ചരിത്രം ഓര്‍മ്മിക്കന്നതെന്നും പാപ്പാ പ്രസ്താവിച്ചു.

ശക്തരും, അധികാരമുള്ളവരും, സ്വാധീനമുള്ളവരുമായിരുന്നെങ്കിൽ കാര്യങ്ങൾ മറ്റു തരത്തിലായിരിക്കുമെന്ന് നാം പലപ്പോഴും ചിന്തിച്ചേക്കാം. എന്നാൽ ദൈവമാണ് നമുക്കെല്ലാം നല്‍കുന്നത്. വിശ്വാസം നമ്മെ ലോകത്തിൽ നിന്ന് അകറ്റുകയല്ല, അതിലേക്ക് കൂടുതൽ ആഴത്തിലിറക്കി ജീവിക്കുന്ന വിശ്വാസ സാക്ഷികളാക്കുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു. കുടുംബ ജീവിത അന്തരീക്ഷം ഒരു വീട്ടു സഭയായി മാറി, ദിവ്യകാരുണ്യത്തിന്‍റെ രംഗമാക്കണമെന്നും, ഭക്ഷണ മേശയിൽ ക്രിസ്തു സാന്നിധ്യം ഉണ്ടായിരിക്കണമെന്നും അങ്ങനെ ആദിമ സഭയുടെ സുവിശേഷ സുഗന്ധം നിങ്ങളുടെ സാക്ഷ്യങ്ങൾക്കുണ്ടെന്നും പാപ്പാ അവരെ അഭിനന്ദിച്ചു.

08 May 2019, 10:51