തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....   (Vatican Media)

സാമ്പത്തീക മേഖലകള്‍ മാനവസമൂഹം മുഴുവനെയും സേവിക്കുന്നതാകണം

'ഖനി വ്യവസായവും പൊതു നന്മയും' എന്ന പ്രമേയത്തെ ആസ്പദമാക്കി സമഗ്ര മാനവ വികസന വകുപ്പ് സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തവസരത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 60 പേരുമായാണ് പാപ്പാ വത്തിക്കാനിൽ മെയ് മാസം മൂന്നാം തീയതി കൂടിക്കാഴ്ച നടത്തിയത്. പൊതു ഭവനമായ പരിസ്ഥിതിയുടെ അനിശ്ചിതവസ്ഥയെ ഓർമ്മപ്പെടുത്തിയ പാപ്പാ അത്യാര്‍ത്തിയുള്ളതും, ലാഭം മാത്രം ലക്ഷ്യം വയ്ക്കുന്നതും, ദീർഘദൃഷ്ടി ഇല്ലാത്തതുമായ ഇന്നത്തെ സാഹചര്യങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്തു. ഈ കാരണങ്ങൾ പ്രകൃതിക്കും, ജനജീവിതത്തിനും തിന്മയുടെ ഫലങ്ങളാണ് സൃഷ്ടിക്കുന്നതെന്നും വെളിപ്പെടുത്തി. ഖനി വ്യവസായം പോലെയുള്ള സാമ്പത്തിക മേഖലകള്‍ മാനവസമൂഹം മുഴുവനെയും സേവിക്കണമെന്ന് ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കേണ്ടതാണെന്നും വിഭാഗീയത ഇല്ലാതെ ഓരോ വ്യക്തിയെയും ലക്ഷ്യം വച്ചുള്ള സേവനമായിരിക്കണമെന്നും പാപ്പാ വെളിപ്പെടുത്തി. ദൈവത്തിന്‍റെ മുന്നിൽ ഓരോ വ്യക്തിയും വിലയുള്ളവനായത് കൊണ്ട് ഓരോരുത്തരുടെയും അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ഖനി വ്യവസായം ഓരോ വ്യക്തിയുടെയും, സമൂഹത്തിന്‍റെയും, സമഗ്ര മാനവപുരോഗതിക്കായി വിനിയോഗിക്കപ്പെടാന്‍ ഉറപ്പുനൽകണമെന്നും പാപ്പാ തന്‍റെ സന്ദേശത്തിൽ ചൂണ്ടിക്കാണിച്ചു. എല്ലാവർക്കും സമ്പത്തിന്‍റെ ലഭ്യത ഉറപ്പാക്കണമെന്നും, ഭാവിതലമുറയെ പ്രതി ഉറവിടങ്ങളെ സംരക്ഷിക്കുകയും,പാഴ്‌വസ്തുക്കളിൽ നിന്ന് പുനരുത്പാദനം ചെയ്യാൻ ശ്രമിക്കണമെന്നും പാപ്പാ നിർദ്ദേശിച്ചു.

03 May 2019, 15:13