തിരയുക

Vatican News
ശൂന്യമായ കല്ലറ-യേശു ഉത്ഥാനം ചെയ്തിരിക്കുന്നു! ശൂന്യമായ കല്ലറ-യേശു ഉത്ഥാനം ചെയ്തിരിക്കുന്നു! 

ഉത്ഥാനത്തിന്‍റെ പ്രഘോഷകരാകുക!

ഉയിര്‍പ്പിന്‍റെ പ്രഘോഷണത്തെ അധികരിച്ച് പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന് വിളംബരം ചെയ്യുക, മാര്‍പ്പാപ്പാ. 

വെള്ളിയാഴ്ച (26/04/19) ഈസ്റ്റര്‍ (#Easter)എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ആഹ്വാനമുള്ളത്.

“യേശു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന സദ്വാര്‍ത്ത, ഈ ഉയിര്‍പ്പുകാല ദിനങ്ങളില്‍, നിങ്ങള്‍ ജീവിതവും വാക്കുകളുംകൊണ്ട്  പ്രഘോഷിക്കുക, #ഈസ്റ്റര്‍” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

26 April 2019, 12:48