തിരയുക

Vatican News
പ്രാര്‍ത്ഥനാനിമഗ്നയായി..... പ്രാര്‍ത്ഥനാനിമഗ്നയായി..... 

യേശു നമ്മുടെ ധൈര്യവും സുരക്ഷയും-പാപ്പാ

ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നാം പ്രാര്‍ത്ഥിക്കുന്നത് യേശുവിനോടൊപ്പമാണെന്ന് മാര്‍പ്പാപ്പാ.

വ്യാഴാഴ്ച (04/04/2019) രാവിലെ വത്തിക്കാനില്‍, സാന്തമാര്‍ത്തയിലെ കപ്പേളയില്‍, താനര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നല്‍കിയ സുവിശേഷസന്ദേശത്തില്‍ നിന്നടര്‍ത്തിയെടുത്ത് സാന്തമാര്‍ത്ത  (#SantaMarta) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പായുടെ പ്രസ്തുത  സന്ദേശം ഇപ്രകാരമാണ്:

“പ്രാര്‍ത്ഥിക്കുമ്പോള്‍ നാം അതു ചെയ്യുന്നത് യേശുവിനോടൊപ്പമാണെന്ന് ഓര്‍ക്കുക. യേശുവാണ് നമ്മുടെ ധൈര്യവും നമ്മുടെ സുരക്ഷയും, ഈ നിമിഷത്തില്‍ അവിടന്ന് നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.#സാന്തമാര്‍ത്ത”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

05 April 2019, 08:17