തിരയുക

Vatican News
ദൈവിക കാരുണ്യവും സ്നേഹവും ദൈവിക കാരുണ്യവും സ്നേഹവും 

ദൈവത്തിന്‍റെ കാരുണ്യവും സ്നേഹവും!

പാപ്പായുടെ ട്വീറ്റ്-ദൈവികകാരുണ്യവും സ്നേഹവും അനുഭവിച്ചറിയുക!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തന്‍റെ കാരുണ്യത്തിന്‍റെ ഊഷ്മളത സകലരും നുകരണമെന്ന് ദൈവം അഭിലഷിക്കുന്നുണ്ടെന്ന് മാര്‍പ്പാപ്പാ.

ദൈവത്തിന്‍റെ കാരുണ്യത്തെയും അവിടത്തെ സ്നേഹത്തെയും ആധികരിച്ച് ശനിയാഴ്ച (27/04/19)  കണ്ണിചേര്‍ത്ത  ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

 “ദൈവം സകലരേയും തേടുന്നു, എല്ലാവരും തന്‍റെ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ചൂട് അനുഭവിച്ചറിയണമെന്ന് അവിടന്നാഗ്രഹിക്കുന്നു” എന്നാണ് പാപ്പാ  ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

27 April 2019, 13:30