തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിക്കുന്നതിന് പ്രസംഗവേദിയിലേക്ക്... വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പുഷ്പാലംകൃത ചത്വരത്തില്‍, 24/04/2019 ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിക്കുന്നതിന് പ്രസംഗവേദിയിലേക്ക്... വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പുഷ്പാലംകൃത ചത്വരത്തില്‍, 24/04/2019  (ANSA)

ജീവിക്കുന്ന യേശുവിനെ അനുഭവിച്ചറിയുക!

ഫ്രാന്‍സിസ് പാപ്പാ, പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയില്‍, യുവജനത്തോടും വൃദ്ധജനത്തോടും രോഗികളോടും നവദമ്പതികളോടും ....

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ക്രിസ്തുവിന്‍റെ പെസഹായില്‍ നിന്നു നിര്‍ഗ്ഗമിക്കുന്ന സന്തോഷവും പ്രത്യാശയും എല്ലാവര്‍ക്കും ലഭിക്കുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു

ബുധനാഴ്ച (24/04/2019) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ പ്രത്യേക സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

 ജീവിക്കുന്ന യേശുവിന്‍റെ സാന്നിധ്യം അനുഭവിക്കാനും അവിടന്നു പ്രദാനം ചെയ്യുന്ന സമാധാനം സ്വീകരിക്കാനും ലോകത്തില്‍ അവിടത്തെ സാക്ഷികളാകാനും അവര്‍ക്ക് കഴിയട്ടെയെന്ന് പാപ്പാ തദ്ദവസരത്തില്‍ ആശംസിച്ചു.

ഇറ്റലിയിലെ മിലാന്‍ അതിരൂപതയില്‍ നിന്ന് ആര്‍ച്ച്ബിഷപ്പ് മാരിയൊ ദെല്‍പീനിയുടെ നേതൃത്വത്തില്‍ എത്തിയിരുന്ന കുട്ടികളെ പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ വിശ്വാസത്തിലും ഉപവയിലും വളരാനും സല്‍ഫലങ്ങള്‍ പുറപ്പെടുവിക്കാനും അവര്‍ക്ക് പ്രചോദനം പകര്‍ന്നു.

 

25 April 2019, 07:45