തിരയുക

Vatican News
ഉത്ഥിതന്‍ ഉത്ഥിതന്‍ 

ഉത്ഥാനത്തിരുന്നാളാഘോഷം വത്തിക്കാനില്‍!

വത്തിക്കാനില്‍ പാപ്പായുടെ കാര്‍മ്മികത്വത്തില്‍ ഉത്ഥാനത്തിരുന്നാള്‍ ദിവ്യബലി.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഉയിര്‍പ്പുഞായര്‍ ദിവ്യബലി മാര്‍പ്പാപ്പാ വത്തിക്കാനില്‍ നയിക്കും.

ഉത്ഥാനത്തിരുന്നാള്‍ദിനമായ ഞായറാഴ്ച രാവിലെ, റോമിലെ സമയം പത്തുമണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍ ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധകുര്‍ബ്ബാന ആരംഭിക്കും. 

ഈ ദിവ്യബലിയുടെ അവസാനം, പ്രാദേശികസമയം ഉച്ചയ്ക്ക് 12 മണിക്ക് മാര്‍പ്പാപ്പാ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിനഭിമുഖമായി, ബസിലിക്കയുടെ മുകളില്‍ ഉള്ള  മദ്ധ്യബാല്‍ക്കണിയിലേക്കു പോകുകയും അവിടെ നിന്നുകൊണ്ട് “റോമാ നഗരത്തിനും ലോകത്തിനും” എന്നര്‍ത്ഥം വരുന്ന “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശവും ആശീര്‍വ്വാദവും നല്കുകയും ചെയ്യും.

“ഊര്‍ബി ഏത്ത് ഓര്‍ബി” ആശീര്‍വ്വാദം, സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതം, അതായത്, ലഘുപാപമുള്‍പ്പടെയുള്ള എല്ലാ പാപാവസ്ഥകളിലും നിന്നു വിട്ടുനില്ക്കുകയും അനുതപിച്ച് പാപസങ്കീര്‍ത്തനകൂദാശയ്ക്കണയുകയും, വിശുദ്ധകുര്‍ബ്ബാന സ്വീകരിക്കുകയും പാപ്പായുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട്,  നേരിട്ടും റേഡിയൊടെലവിഷന്‍ മാദ്ധ്യമങ്ങളിലൂടെയും ഇതര ആധുനിക വിനിമയ സംവിധാനങ്ങളിലൂടെയും സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കും.

 

20 April 2019, 12:56