തിരയുക

Vatican News
പാപ്പാ വിശുദ്ധ ജൂലിയോയുടെ നാമധേയത്തിലുള്ള ഇടവകയില്‍ കുട്ടികളോടൊപ്പം പാപ്പാ വിശുദ്ധ ജൂലിയോയുടെ നാമധേയത്തിലുള്ള ഇടവകയില്‍ കുട്ടികളോടൊപ്പം   (Vatican Media )

പ്രാർത്ഥന, ഉപവി, സഹിഷ്‌ണതയോടെയുള്ള സ്നേഹം ഇടവകയെ മനോഹരമാക്കും

ഏപ്രിൽ ഏഴാം തിയതി ഞായറാഴ്ച്ച, റോമില്‍ മോന്തേ വെർദെയിലെ വിശുദ്ധ ജൂലിയോയുടെ നാമധേയത്തിലുള്ള ഇടവകയില്‍ അജപാലനസന്ദർശനവസരത്തില്‍ പാപ്പാ ഇങ്ങനെ സന്ദേശം നല്‍കി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

പ്രാർത്ഥന, ഉപവി, സഹിഷ്‌ണതയോടെയുള്ള സ്നേഹം എന്നിവ ഒരു ഇടവകയെ മനോഹരമാക്കാൻ സഹായിക്കുമെന്ന് പാപ്പാ വ്യക്തമാക്കി. പ്രാർത്ഥന എല്ലാവരെയും എല്ലാറ്റിനെയും രൂപാന്തരപ്പെടുത്തുമെന്നു പറഞ്ഞ പാപ്പാ സഹോദരീ സഹോദരങ്ങളുടെയും കുടുംബങ്ങളുടെയും ആവശ്യങ്ങളെ കരുതലോടെ സമീപിക്കണമെന്നും മറ്റുള്ളവരെ കുറിച്ച് പരദൂഷണം പറയാതെ ഇടവകയിലെ എല്ലാവരെയും, സ്നേഹിക്കാൻ കഴിയണമെന്ന് കാരിത്താസിന്‍റെ സന്നദ്ധസേവകരെ അനുസ്മരിപ്പിച്ച പാപ്പാ പ്രതിബന്ധങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ ദൈവത്തോടു ചോദ്യം ഉയർത്തുന്നുന്നവരാണ് നാമെന്നും ജീവിതത്തിലുണ്ടാകുന്ന സംശയങ്ങളെ മാതാപിതാക്കളോടും, കൂട്ടുകാരോടും, മതബോധനം നല്‍കുന്നവരോടും പങ്കുവയ്ക്കണമെന്നും ആരും ഒറ്റയ്ക്കല്ലെന്നും, യേശുവുണ്ടെന്നും യേശു സംശയങ്ങൾക്കുള്ള ഉത്തരം നൽകുമെന്നും ഇടവകയിലെ കുട്ടികളോടും ജീവിക്കുന്ന സുവിശേഷമാണ് പുൽക്കൂടെന്ന് ജീവിക്കുന്ന പുൽക്കൂടൊരുക്കിയവരോടും ഉദ്ബോധിപ്പിച്ചു.

08 April 2019, 16:03