തിരയുക

ക്രൂശിതന്‍ ക്രൂശിതന്‍ 

ക്രൂശിതന്‍റെ വിരിഞ്ഞ കരങ്ങളും അവിടന്നേകുന്ന രക്ഷയും!

ദുഃഖവെള്ളി - പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യേശു ചിന്തിയ നിണത്താല്‍ ശുദ്ധീകരിക്കപ്പെടാന്‍ അനുവദിക്കുക, മാര്‍പ്പാപ്പാ. 

ദുഃഖവെള്ളിയാഴ്ച (19/04/19) ദുഃഖവെള്ളി (#GoodFriday)എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“ക്രൂശിതനായ ക്രിസ്തുവിന്‍റെ വിരിഞ്ഞ കരങ്ങളിലേക്കു നീ നോക്കുക, അവിടന്ന് നിനക്ക് രക്ഷ പ്രദാനം ചെയ്യട്ടെ. സ്നേഹത്തെ പ്രതി അവിടന്ന് ചൊരിഞ്ഞ രക്തത്തെക്കുറിച്ച് ധ്യാനിക്കുകയും ആ നിണത്താല്‍ നിര്‍മ്മലനാക്കപ്പെടാന്‍ സ്വയം അനുവദിക്കുകയും ചെയ്യുക. അങ്ങനെ നിനക്ക് വീണ്ടും ജനിക്കാന്‍ സാധിക്കും. #ദുഃഖവെള്ളി” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 April 2019, 12:52