തിരയുക

2018-ല്‍ റോമില്‍ നടത്തപ്പെട്ട ഒരു ഓട്ട മത്സരിത്തില്‍ നിന്നുള്ള ദൃശ്യം 2018-ല്‍ റോമില്‍ നടത്തപ്പെട്ട ഒരു ഓട്ട മത്സരിത്തില്‍ നിന്നുള്ള ദൃശ്യം 

കായികവിനോദം സന്തോഷത്തിന്‍റെയും ശ്രേഷ്ഠവികാരങ്ങളുടെയും ഉറവിടം!

വ്യക്തികളുടെയും സമൂഹങ്ങളുടെയും മാനുഷികവും സാമൂഹ്യവുമായ വളര്‍ച്ചയ്ക്കുതകുന്ന പുണ്യങ്ങളെ വാര്‍ത്തെടുക്കുന്ന കളരിയുമാണ് കായികവിനോദം, ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കായികവിനോദം ഒരു സാര്‍വ്വത്രിക ഭാഷയാണെന്നും അത് സകല ജനതകളെയും ആശ്ലേഷിക്കുകയും സംഘര്‍ഷങ്ങളെ അതിജീവിക്കാനും വ്യക്തികളെ ഐക്യത്തിലാക്കാനും സംഭാവന ചെയ്യുകയും ചെയ്യുന്നുവെന്നും പാപ്പാ. 

ബുധനാഴ്ച (03/04/2019) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ അവസാനഭാഗത്താണ്, ഫ്രാന്‍സീസ് പാപ്പാ, സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള ആറാം ലോക കായികവിനോദ ദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ അനുവര്‍ഷം ആചരിക്കപ്പെടുന്നത് അനുസ്മരിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിച്ചത്.

ഗ്രീസിന്‍റെ തലസ്ഥാനമായ ഏതന്‍സില്‍ 1896 പ്രഥമ ഒളിമ്പിക്ക് കായിക മാമാങ്കത്തിന് തുടക്കംകുറിക്കപ്പെട്ട തീയതി, അതായത്, ഏപ്രില്‍ 6 ആണ് ഐക്യരാഷ്ട്ര സഭ ഈ ദിനാചരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

സന്തോഷത്തിന്‍റെയും ശ്രേഷ്ഠവികാരങ്ങളുടെയും  ഉറവിടവും വ്യക്തികളുടെയും സമൂഹങ്ങളുടെയും മാനുഷികവും സാമൂഹ്യവുമായ വളര്‍ച്ചയ്ക്കുതകുന്ന പുണ്യങ്ങളെ വാര്‍ത്തെടുക്കുന്ന കളരിയുമാണ് കായികവിനോദമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 April 2019, 06:37