തിരയുക

Vatican News
തെമറാ കേന്ദ്രത്തെ (Temera Rural Social Service Center)  അന്തേവാസികള്‍ക്കൊപ്പം തെമറാ കേന്ദ്രത്തെ (Temera Rural Social Service Center) അന്തേവാസികള്‍ക്കൊപ്പം  (Vatican Media)

മുസ്ലിം സഹോദരങ്ങളെ ശുശ്രൂഷിക്കുന്ന സന്യാസിനികള്‍

മാർച്ച് 31 ആം തിയതി ഞായറാഴ്ച, തെമറാ കേന്ദ്രം (Temera Rural Social Service Center) സന്ദർശിച്ച പാപ്പാ വിശുദ്ധ വിൻസെന്‍റ് ഡി പോളിന്‍റെ ഉപവിയുടെ സഹോദരികൾ എന്നറിയപ്പെടുന്ന സന്യാസിനികള്‍ നല്‍കുന്ന സേവനത്തെ അഭിനന്ദിക്കുകയും ചെയ്തു.

സി.റൂബിനി സി.റ്റി.സി

തെമറാ മോറോക്കോയുടെ തലസ്ഥാനമായ റാബ്ബാത്തിൽ നിന്നും 20 കിലോ മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇതൊരു പ്രാന്തപ്രദേശമാണ്. തെമറാ കേന്ദ്രത്തെ (Temera Rural Social Service Center)  ഉപവിയുടെ സഹോദാരികൾ എന്നറിയപ്പെടുന്ന മൂന്നു സന്ന്യസിനികളും, സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഈ സ്ഥാപനം നടത്തി വരുന്നത്. 150ൽ പരം വരുന്ന കുട്ടികൾക്ക് ഭൗതികവും മാനസീകവുമായ സഹായമാണ് ഇവർ നൽകുന്നത്. ഈ മൂന്ന് സന്യാസികളെയും അവരോടൊപ്പം ഉപവി പ്രവർത്തനങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന മുസ്ലിം സഹോദരങ്ങളെയും പാപ്പാ സന്ദര്‍ശിച്ചു.

സ്പെയിനിൽ നിന്നുമെത്തിയ സി.ഗ്ലോറിയാ കാറിലേറൊ, സി. മറിയാ ലൂയിസാ ക്വിന്താന, സി. മഗ്ദലേന മത്തെയോ മുസ്ലീം സഹോദരങ്ങൾ വസിക്കുന്ന സഥലത്തിൽ മതിലുകൾ ഇല്ലാതെ ജീവിക്കുന്നു. വീടുകളുടെ പുറത്തു നിന്ന് പാചകം ചെയ്യുമ്പോൾ അപ്രതീക്ഷിതമായി സംഭവിക്കുന്ന തീ പിടുത്തത്തിൽ മുറിവേറ്റ കുട്ടികളെയും കൗമാരപ്രായക്കാരെയും കഴിഞ്ഞ 44 വർഷങ്ങളായി ഇവർ ശുശ്രൂഷിക്കുന്നു.

ഇവരെ സഹായിക്കുന്നതിന് അദ്ധ്യാപകരും, നേഴ്സ്മാരുമുണ്ട്. മുസ്ലിം സഹോദരങ്ങൾ ഹൃദയ വിശാലതയുള്ളവരും, തുറവുള്ളവരും, എല്ലാവര്‍ക്കും ആദിത്യം നൽകുന്നവരും,  എല്ലാവരെയും സ്വീകരിക്കുന്നവരും, പാവങ്ങളെ കരുതുന്നവരുമാണെന്നും, സിസ്റ്റർ ഗ്ലോറിയ അഭിപ്രായപ്പെട്ടു. മുസ്ലിം സഹോദരങ്ങൾ ഭൂരിപക്ഷമുള്ള മൊറോക്കോ ദേശം പാപ്പാ സന്ദർശിച്ചത് വലിയ കൃപയാണെന്നും സിസ്റ്റർ ഗ്ലോറിയാ വെളിപ്പെടുത്തി.

01 April 2019, 15:48