തിരയുക

Vatican News
ഫ്രാൻസിസ് പാപ്പാ വിശുദ്ധ ജൂലിയോ ഇടവക സന്ദർശനത്തിൽ ഫ്രാൻസിസ് പാപ്പാ വിശുദ്ധ ജൂലിയോ ഇടവക സന്ദർശനത്തിൽ   (Vatican Media)

യേശുവിന്‍റെ മൊബൈൽ ഫോൺ എപ്പോഴും പരിധിക്കുള്ളിലാണ്

ഏപ്രിൽ ഏഴാം തിയതി ഞായറാഴ്ച്ച, റോമില്‍ മോന്തേ വെർദെയിലെ വിശുദ്ധ ജൂലിയോയുടെ നാമധേയത്തിലുള്ള ഇടവകയില്‍ അജപാലനസന്ദർശനവസരത്തില്‍ രോഗികളായവരും, വയോധികരെയുമായുള്ള കൂടികാഴ്ച്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

പത്രോസിന്‍റെ പിൻഗാമിയാണ് മാർപാപ്പാ എന്ന് മുത്തശ്ശി പറഞ്ഞിട്ടുണ്ടെന്നും പത്രോസിന്‍റെ ഫോൺ നമ്പർ പാപ്പായുടെ കയ്യിലാണോ എന്ന് ഒരു ആൺകുട്ടി തന്നോടു ചോദിച്ച അനുഭവത്തെ അവരോടു പങ്കുവച്ച പാപ്പാ തന്‍റെ കൈയിൽ പത്രോസിന്‍റെ ഫോൺ നമ്പർ ഇല്ലെന്നും എന്നാൽ പത്രോസിനോടു യേശു ആവശ്യപ്പെട്ടത് പോലെ സഹോദരങ്ങളെ വിശ്വാസത്തിലും,  പ്രത്യാശയിലും, സ്നേഹത്തിലും ഉറപ്പിക്കാൻ താൻ പരിശ്രമിക്കാറുണ്ടെന്ന് പാപ്പാ വെളിപ്പെടുത്തി. ജീവിതത്തിൽ വാര്‍ദ്ധക്യവും, രോഗവും, പ്രശ്നങ്ങളും ഉണ്ടാകും. എന്നാൽ യേശുവും നമ്മോടൊപ്പം ഉണ്ടെന്നു പറഞ്ഞ പാപ്പാ അവിടുന്ന് ഒരിക്കലും നമ്മെ നിരാശപ്പെടുത്തുകയില്ലെന്നും ഓർമ്മിപ്പിച്ചു. നമ്മുടെ എല്ലാ പരാതികളെയും ക്രിസ്തുവിന്‍റെ മുന്നില്‍ സമർപ്പിക്കുമ്പോൾ അവിടുന്ന് അവയെ പ്രാർത്ഥനയായി രൂപാന്തരപ്പെടുത്തി പിതാവായ ദൈവത്തോടു സമർപ്പിക്കുമെന്നും പാപ്പാ വ്യക്തമാക്കി. നമുക്കെല്ലാവർക്കും യേശുവിന്‍റെ മൊബൈൽ ഫോൺ ഉണ്ടെന്ന് പറഞ്ഞ പാപ്പാ യേശുവിന്‍റെ മൊബൈൽ ഫോൺ എപ്പോഴും പരിധിക്കുള്ളിലാണെന്നും, എപ്പോൾ വേണമെങ്കിലും അതിനോടു നമുക്ക് ബന്ധപ്പെടാൻ കഴിയുമെന്നും ഓർമ്മപ്പെടുത്തി.

08 April 2019, 15:53