തിരയുക

Vatican News
ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയ ജനങ്ങള്‍ ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയ ജനങ്ങള്‍  (Vatican Media)

നൈജീറിയാ, മാലി ആക്രമണങ്ങക്കിരയായവര്‍ക്കായി പ്രാര്‍ത്ഥന

ത്രികാല പ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ അര്‍പ്പിച്ച പ്രാര്‍ത്ഥനകളും, ആശംസകളും, അനുസ്മരണവും അഭിവാദ്യങ്ങളും

സി. റൂബിനി സി.റ്റി.സി

നൈജീറിയായിലും, മാലിയിലും അടുത്തിടെ നടന്ന മനുഷ്യത്വമില്ലാത്ത ആക്രമണങ്ങളിൽ ഇരയായവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്നാവശ്യപ്പെട്ട പാപ്പാ മരണമടഞ്ഞ സഹോദരങ്ങളെ ദൈവം സ്വീകരിക്കുവാനും, മുറിവേറ്റവർക്കു സൗഖ്യം ലഭിക്കുന്നതിനും, അക്രമണത്തിനിരയാക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആശ്വാസവും ആക്രമണ പ്രവർത്തനങ്ങളിൽ ഇടപെടുന്നവരുടെ കഠിന ഹൃദയങ്ങൾക്ക് മാനസാന്തരവും ലഭിക്കുന്നതിന് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന അവിടെ സന്നിഹിതരായ ജനങ്ങൾക്കൊപ്പം പാപ്പാ അർപ്പിച്ചു.

നിക്കരാഗ്ഗുവായിലെ  സമാധാനത്തിനായി പ്രാര്‍ത്ഥന

ഫെബ്രുവരി ഇരുപത്തേഴുമുതൽ നിക്കരാഗ്ഗുവായിൽ  രാഷ്ട്രീയ -   സാമൂഹീക  സംഘർഷങ്ങളെ പരിഹരിക്കുവാനുള്ള ചര്‍ച്ചകൾ നടന്നുകൊണ്ടിരിക്കുന്നുവെന്നു ഓർമ്മപ്പെടുത്തിയ പാപ്പാ എത്രയും വേഗത്തിൽ  എല്ലാവർക്കും അനുയോജ്യമായ വിധത്തിലുള്ള  സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള സംരംഭത്തില്ലായിരിക്കുന്ന അന്നാട്ടിലെ കക്ഷികൾക്ക് തന്‍റെ പ്രാർത്ഥനയും, പ്രോത്സാഹനവും നൽകുന്നുവെന്ന് വെളിപ്പെടുത്തി.

വാഴ്ത്തപ്പെട്ട മരിയാനോ മുളേരാ ഈ സോല്‍ദേവിലാ

മാർച്ച് 24 ആം  തിയതി സ്പെയിനിലെ തറാഗ്ഗോനാ എന്ന സ്ഥലത്തിൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട  മരിയാനോ  മുളേരാ  ഈ സോല്‍ദേവിലായെ അനുസ്മരിച്ച പാപ്പാ അദ്ദേഹം ഒരു കുടുംബ നാഥനും, പിതാവുമായിരുന്നുവെന്ന് സൂചിപ്പിച്ചു. ശാരീരികമായും ആത്മീയമായും വേദനയനുഭവിച്ചിരുന്ന സഹോദരങ്ങളെ ശുശ്രൂഷിച്ചിരുന്ന വൈദ്യനായിരുന്ന മരിയാനോ സ്നേഹത്തിനും, ക്ഷമയ്ക്കും മുൻഗണന നൽകി തന്‍റെ ജീവിതത്തിലൂടെ ലോകത്തിനു സാക്ഷ്യം നൽകുകയും 39 മത്തെ വയസ്സില്‍  രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ഒരു യുവ രക്തസാക്ഷിയായിരുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

ക്ഷമയുടെ മാതൃക നൽകിയ മാരിയാനോ പ്രതിബന്ധങ്ങളുടെയും,     ദുരിതങ്ങളുടെയും ഇടയില്‍ നാം ആയിരിക്കുമ്പോഴും  സ്നേഹത്തിന്‍റെയും, സാഹോദര്യത്തിന്‍റെയും പാതയിൽ ചരിക്കുവാൻ നമുക്കെല്ലാവർക്കും വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നുവെന്നനും പാപ്പാ ഓർമ്മപ്പെടുത്തുകയും നവമായി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട രക്തസാക്ഷിയായ മാരിയാനോയെ പ്രതി അവിടെ സന്നിഹിതരായ ജനങ്ങളോടു കരഘോഷം മുഴക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

രക്തസാക്ഷിത്വം വരിച്ച മിഷനറിമാരെ അനുസ്മരിച്ച പാപ്പാ 2018 ൽ ലോകത്തിൽ അനേകം മെത്രാമാരും, വൈദീകരും, സന്യാസിനികളും, അല്‍മായരായ വിശ്വാസികളും കലാപങ്ങളിൽ ക്ലേശമനുഭവിപ്പിച്ചപ്പോൾ 40 മിഷനറിമാർ കൊല്ലപ്പെടുകയും ചെയ്തുവെന്ന് പാപ്പാ വ്യക്തമാക്കി. മുൻവർഷത്തോടു തുലനം ചെയ്യുമ്പോൾ 2018 ൽ ഇരട്ടി പീഡനങ്ങൾ നടന്നതായി പാപ്പാ വെളിപ്പെടുത്തി.  ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി കഠിനപരീക്ഷണത്തിൽ  പീഡിപ്പിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്ത  സമകാലികരായ സഹോദരീ സഹോദരങ്ങളെ അനുസ്മരിക്കുന്നത് ആഗോള സഭയുടെ കടമയാണെന്നു പറഞ്ഞ പാപ്പാ കുരിശിൽ കിടന്നു കൊണ്ട് തന്‍റെ  സ്നേഹത്താൽ  വിദ്വേഷത്തെയും പീഡനങ്ങളെയും നിത്യമായി വിജയിച്ച ക്രിസ്തുവിലുള്ള   നമ്മുടെ വിശ്വാസത്തെയും, പ്രത്യാശയെയും ധീരതയോടെ സാക്ഷ്യപ്പെടുത്താനുള്ള ഉത്തേജനം  അവർ നമുക്ക് നൽകുന്നുവെന്ന് ഉത്‌ബോധിപ്പിക്കുകയും ചെയ്തു.

ആശംസകളും അഭിവാദ്യങ്ങളും

റോമിൽ നിന്നും, ഇറ്റലിയിൽ നിന്നും ലോകത്തിന്‍റെ വിവിധ ഭാഗത്തിൽ നിന്നും വന്ന എല്ലാവരെയും അഭിസംബോധനം ചെയ്ത പാപ്പാ ക്രൊയാറ്റിയായിൽ പൂലാ എന്ന സ്ഥലത്തു നിന്നും, സ്പെയിനിലെ കോസ്ലാടായിൽ നിന്നും വന്ന തീര്‍ത്ഥാടകരെയും ഫ്രഞ്ച് പൊന്തിഫിക്കൽ  സെമിനാരിയിൽ നിന്നും വന്ന സമൂഹത്തെയും പാപ്പാ അനുമോദിച്ചു. ഡോഗാന, കാർപ്പി, ഫയെൻസാ, കാസ്റ്റെല്ലമ്മാരെ ദി സ്റ്റാബിയയിൽ നിന്നും വന്ന വിശ്വസിക്കൾക്കു ആശംസ നൽകിയ പാപ്പാ സ്ത്രീ സംബന്ധമായ രോഗങ്ങളെ അതിജീവിക്കുവാൻ സഹായിക്കുന്ന സംഘടനയിൽ നിന്നും വന്നവരെയും, കാംപോബാസോയുടെ സ്‌കൗട്ട് അംഗങ്ങളെയും  ചെർവരേസ് സാന്താ ക്രോച്ചേയുടെ സ്ഥൈര്യലേപനാര്‍ത്ഥികളെയും, റെണാതെയിൽ നിന്നും വന്ന വിശ്വാസ പ്രഖ്യാപനം നടത്തിയ ആൺകുട്ടികളെയും വെഡ്‌ജിയോ, റസ്റ്റിഗ്നാണോ എന്നിവടങ്ങളിൽ നിന്നുമെത്തിയവരെയും, ടൂറിന്‍,  വേറെച്ചെല്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ബ്രദേഴ്സ് ഓഫ് ദ ക്രിസ്റ്റ്യന്‍ സ്കൂൾസ് വിദ്യാർഥികളെയും മോന്തേക്കിയോ എമിലിയായുടെ സെയിന്‍റ് ടൊറൊറ്റിയാ സ്കൂൾ വിദ്യാർത്ഥികളെയും പാപ്പാ അഭിവാദനം ചെയ്തു.

ലൊറേറ്റോ സന്ദര്‍ശനം

മാതാവിന്‍റെ മംഗളവാർത്താ തിരുന്നാൾ ദിനമായ മാർച്ച് 25 ആം തിയതി തിങ്കളാഴ്ച, മാതാവിന്‍റെ ഭവനമായ ലൊറേറ്റോ സന്ദര്‍ശിക്കുമെന്നു വെളിപ്പെടുത്തിയ പാപ്പാ യുവജങ്ങളാക്കായി സമർപ്പിക്കപ്പെട്ട അപ്പോസ്തോലിക പ്രബോധനത്തിന്‍റെ ഒപ്പിടാനായി ലൊറോറ്റായെ തിരഞ്ഞെടുത്തിരിക്കുന്നതായി അറിയിച്ചു.

മാതാവിന്‍റെ സമ്മതം നമ്മുടെ സമ്മതായിതീരാൻ പ്രാർത്ഥന ആവശ്യപ്പെട്ട പാപ്പാ എല്ലാവർക്കും നല്ല ദിനം ആശംസിച്ചു കൊണ്ടും തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് അനുസ്മരിപ്പിച്ചു കൊണ്ടും ത്രികാല പ്രാർത്ഥന പരിപാടി അവസാനിപ്പിച്ചു. 

 

25 March 2019, 15:20