തിരയുക

Vatican News
ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചർച്ചിൽ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി പുഷ്പാജ്ഞലി ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചർച്ചിൽ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി പുഷ്പാജ്ഞലി  (AFP or licensors)

ഭീകരാക്രമണത്തിനിരയായവര്‍ക്കായി പാപ്പാ പ്രാര്‍ത്ഥന അര്‍പ്പിച്ചു

മാർച്ച് പതിനേഴാം തിയതി ഞായറാഴ്ച്ച, ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനയ്ക്കു ശേഷം ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചർച്ചിൽ നടന്ന ഭീകരാക്രമണത്തിനിരയായവര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പാ ആഹ്വാനം ചെയ്തു.

സി.റൂബിനി സി.റ്റി.സി

ഈ കാലഘട്ടത്തിൽ  മനുഷ്യ സമൂഹത്തെ ദുരിതത്തിലാക്കുന്ന യുദ്ധങ്ങളുടെയും, സംഘര്‍ഷങ്ങളുടെയും, വേദനകളോട് ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചർച്ചിൽ നടന്ന ഭീകരാക്രമണത്തിന്‍റെ വേദനകളും ചേർക്കപ്പെട്ടുവെന്നു പറഞ്ഞ പാപ്പാ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും, മുറിവേറ്റപ്പെട്ടവരുടെയും കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നു വെളിപ്പെടുത്തി. മുസ്ലിം സഹോദരങ്ങളോടും, ന്യൂസിലാന്‍റിലെ മുഴുവൻ സമൂഹത്തോടും തന്‍റെ സാമീപ്യം അറിയിച്ച പാപ്പാ സമാധാനത്തിന്‍റെ അടയാളങ്ങൾ കൊണ്ടും, പ്രാർത്ഥന കൊണ്ടും വെറുപ്പിനെയും ആക്രമണങ്ങളെയും ചെറുത്തു നില്‍ക്കാനുള്ള തന്‍റെ ക്ഷണത്തെ നവീകരിക്കുകയും ചെയ്തു. തുടർന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി ഒരുനിമിഷം നിശബ്ദതയിൽ പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുകയും മൗനമായി പ്രാർത്ഥിക്കുകയും ചെയ്തു.

17 March 2019, 15:25