തിരയുക

Vatican News
 ഫ്രാന്‍സിസ് പാപ്പാ കുട്ടികള്‍ക്കൊപ്പം ഫ്രാന്‍സിസ് പാപ്പാ കുട്ടികള്‍ക്കൊപ്പം  (AFP or licensors)

കുട്ടികളുടെ സംരക്ഷണത്തെ കുറിച്ച്മോത്തു പ്രോപ്രിയോ

കുട്ടികളെയും ദുർബ്ബലരെയും സംരക്ഷിക്കണമെന്ന എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് പാപ്പാ മോത്തു പ്രോപ്രിയോ (MOTO PROPRIO) മാർച്ച് 29ന് പുറത്തിറക്കി.

സി.റൂബിനി സി.റ്റി.സി

ഈ ശിശുവിനെ എന്‍റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെയാണ് സ്വീകരിക്കുന്നതെന്ന തിരുവചനത്തെ കോർത്തിണക്കികൊണ്ട്  കുട്ടികളെയും ദുർബ്ബലരെയും സംരക്ഷിക്കുക എന്നത് സുവിശേഷത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശമെന്നും, ഈ സന്ദേശത്തെ ലോകമെങ്ങും അറിയിക്കുന്നത് തിരുസഭയുടെയും സഭാങ്ങളുടെയും വിളിയെന്നും പാപ്പാ വ്യക്തമാക്കി. ഈ പരിശ്രമത്തിൽ നിരന്തരമായ, ആഴമുള്ള മാനസാന്തരം ആവശ്യമെന്നറിയിച്ച പാപ്പാ സുവിശേഷത്തെ വിശ്വസിക്കുന്ന തരത്തിൽ പ്രഘോഷിക്കുന്നതിനു വ്യക്തിപരമായ വിശുദ്ധിയും, സമർപ്പണവും ആവശ്യമാണെന്നും ചൂണ്ടികാണിച്ചു. കുട്ടികളുടെയും ദുർബ്ബലരായവരുടെയും നേരെ കുറ്റം ചെയ്യുന്നവര്‍ക്കെതിരേ വിധി നിര്‍ണ്ണയിക്കന്ന അധികാരം ആര്‍ക്കാണുള്ളതെന്നു 2013 ജൂലൈ മാസത്തിൽ പാപ്പാ പ്രസിദ്ധപ്പെടുത്തിയ നിയമ സംവിധാനത്തിലും ഇപ്പോൾ പുറപ്പെടുവിച്ച നിയമങ്ങളിലും ഉള്ളതായും പാപ്പാ വ്യക്തമാക്കി. പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരെ തിരഞ്ഞെടുക്കുന്ന അവസരത്തിൽ അവർ കുട്ടികളോടും ദുർബ്ബലരായവരോടും എങ്ങനെ പ്രവർത്തിച്ചിരുന്നു എന്ന അന്വേഷണം ഉണ്ടായിരിക്കണമെന്ന് പാപ്പാ സൂചിപ്പിച്ചു.

30 March 2019, 15:45