തിരയുക

Vatican News
പാപ്പാ അനുരജ്ഞന കൂദാശ നല്‍കുന്നു പാപ്പാ അനുരജ്ഞന കൂദാശ നല്‍കുന്നു  (Vatican Media)

തപസ്സുകാലം ദൈവവുമായി അനുരജ്ഞനപ്പെടാൻ നമ്മെ ക്ഷണിക്കുന്നു

മാർച്ച് എട്ടാം തിയതി വെള്ളിയാഴ്ച്ച സെന്‍റ് ജോണ്‍ ലാറ്ററൻ ബസിലിക്കയിൽ വെച്ച് റോം രൂപതയിലെ ഇടവക വികാരിമാരും, വൈദീകരുമായുള്ള കൂടികാഴ്ച്ചയില്‍ പാപ്പാ നല്‍കിയ സന്ദേശം

സി.റൂബിനി സി.റ്റി.സി

തപസ്സുകാലം ദൈവവുമായി അനുരജ്ഞനപ്പെടാൻ നമ്മെ ക്ഷണിക്കുന്നു.  കണ്ണീരാൽ നമ്മെ കഴുകുകയും, പുനർജനിപ്പിക്കുകയും, നമ്മുടെ യഥാർത്ഥ സൗന്ദര്യത്തെ നമുക്കു തിരികെ നൽകുകയും ചെയ്യുന്നുവെന്ന് പറഞ്ഞ പാപ്പാ ജീവിതത്തിൽ സ്വയം പര്യാപ്തതയും ആത്മ തുഷ്ടിയും ദൈവത്തെ നമ്മിൽ നിന്നും അകറ്റുന്നു എന്ന് വിശദീകരിച്ചു. സ്വയം പര്യാപ്തത ഞാൻ എത്ര സൗന്ദര്യമുള്ളവനാണെന്നും, ഞാൻ നല്ലവനാണെന്നും സ്വയം ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്ന പാപത്തിന്‍റെ കണ്ണാടിയാണെന്നു പാപ്പാ ഓർമ്മപ്പെടുത്തി. എന്നെ കൂടാതെ നിങ്ങള്‍ക്കു ഒന്നും ചെയ്യാൻ കഴിയുകയില്ല എന്ന് ക്രിസ്തു പറഞ്ഞ വാക്കുകളെ വിസ്മരിക്കരുതെന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ നമ്മുടെ എല്ലാ പ്രവർത്തികളിലും, പ്രാർത്ഥനയിൽ പോലും ദൈവമാണ് കേന്ദ്രമായിരിക്കേണ്ടതെന്ന് ഉത്‌ബോധിപ്പിച്ചു.

തപസ്സുകാലം കൃപയുടെ കാലമാണ്. ദൈവതിരുമുമ്പിൽ സ്ഥാനം കണ്ടെത്താൻ  അത് നമ്മെ സഹായിക്കുന്നു. രൂപതയിലെ എല്ലാ വൈദീകരോടും, രൂപതയിലുള്ള ക്രൈസ്തവരോടും,  സഭയോടും, മാനവകുലം മുഴുവനോടുമുള്ള നമ്മുടെ ഐക്യത്തെ പുനഃസ്ഥാപിക്കുന്നു.  ഇസ്രായേൽ ജനം ദൈവത്തെ വിസ്മരിച്ചുള്ള പ്രവർത്തനങ്ങളിൽ മുഴുകിയപ്പോൾ ദൈവം അവരിൽ നിന്നും അകലുകയും എന്നാൽ തന്‍റെ ദൂതനെ അവർക്കു മുന്നിൽ അയക്കുമെന്ന് മോശയോടു പറഞ്ഞതിനെ ഓർമ്മപ്പെടുത്തുകയും ചെയ്ത പാപ്പാ ജീവിതത്തിൽ ദൈവത്തിന്‍റെ അസാന്നിധ്യം നമ്മെ ആത്മീയ വരള്‍ച്ചയിലേക്ക് നയിക്കുന്നു എന്ന് സൂചിപ്പിച്ചു. ആത്മീയ ഏകാന്തത അനുഭവിക്കുമ്പോൾ കുമ്പസാരകാരക്കാരുടെയടുത്തോ  ആത്മീയ ഉപദേശം നൽകുന്ന പുരോഹിതന്‍റെ അടുത്തോ ചെന്ന് ആത്മീയ ഗുരുവിന്‍റെ ഉപദേശം നേടാൻ വൈദീകരോടു പാപ്പാ ആവശ്യപ്പെട്ടു.

09 March 2019, 12:49