തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ കുമ്പസാരമെന്ന കൂദാശ നിര്‍വ്വഹിക്കുന്നു ഫ്രാന്‍സിസ് പാപ്പാ കുമ്പസാരമെന്ന കൂദാശ നിര്‍വ്വഹിക്കുന്നു 

കുമ്പസാരം എന്ന കൂദാശ കാരുണ്യത്തിന്‍റെ സന്ദേശം

മാർച്ച് മാസം 29 ആം തിയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വത്തിക്കാനിലെ ബസിലിക്കയിൽ വച്ച് പരിശുദ്ധപിതാവിന്‍റെ മുഖ്യ കാർമ്മീകത്വത്തിൽ അനുരജ്ഞന കൂദാശ നടത്തപ്പെട്ടു. ഈ അവസരത്തില്‍ നല്‍കിയ വചന സന്ദേശത്തില്‍ ഈ ലോകത്തിൽ അവശേഷിക്കുന്നത് ദുരിതവും കരുണയുമാത്രമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടു ക്രിസ്തുവുന്‍റെ മുന്നിൽ നിറുത്തപ്പെട്ട സ്ത്രീയെ   അനുസ്മരിപ്പിച്ച പാപ്പാ ദൈവത്തിന്‍റ കണ്ണുകളിൽ കുറ്റാരോപിതയായ വ്യക്തി അഥവാ ആ സ്ത്രീയാണ് പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് വ്യക്തമാക്കി.  

തിന്മ ശക്തിയുള്ളതാണെന്നും അതിനു നമ്മെ ലഹരിയിലാക്കാൻ കഴിവുണ്ടെന്നും, അത് നമ്മെ വശീകരിക്കുകയും, മോഹിപ്പിക്കുകയും ചെയ്യുന്നവെന്നും പറഞ്ഞ പാപ്പാ തിന്മയിൽ നിന്നും വിമോചിതരാകാൻ നമ്മുടെ സമർപ്പണം മാത്രം മതിയാവില്ലെന്നും ദൈവത്തിന്‍റെ സ്‌നേഹം ആവശ്യമാണെന്നും വ്യക്തമാക്കി. ദൈവത്തെ കൂടാതെ നമുക്ക് പിശാചിനെ അഭിമുഖികരിക്കുവാന്‍ കഴിയുകയില്ല. ദൈവത്തിന്‍റെ ആർദ്രമായ സ്നേഹം നമ്മുടെ ഹൃദയത്തിൽ ചൊരിയപ്പെടുമ്പോഴാണ് നാം സ്വതന്ത്രരാക്കപ്പെടുന്നത്. നമ്മോടു ക്ഷമിക്കുകയും നമ്മെ സൗഖ്യപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു നാം നമ്മുടെ ഹ്രദയത്തില്‍ ഇടം നൽകണമെന്നും അത് കുമ്പസാരത്തിലൂടെ സാധ്യമാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

കുമ്പസാരം എന്ന  കൂദാശ  ദുരിതത്തിൽ നിന്നും കാരുണ്യത്തിലേക്കുള്ള  സന്ദേശമാണ്.  ദൈവം നമ്മുടെ ഹൃദയത്തില്‍ എഴുതിയ സന്ദേശം. ദൈവം നമ്മുടെ പിതാവാണ്. നാം നമ്മെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ അവിടുന്ന് നമ്മെ സ്നേഹിക്കുന്നു. ക്ഷമ പുതിയ ആരംഭത്തിനു തുടക്കം നൽകുന്നു. നമ്മെ പുതു സൃഷ്ടികളാക്കുന്നു. പാപ്പാ വ്യക്തമാക്കി.

29 March 2019, 16:01