തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ അല്‍ഫോസിയാനാ സ്ഥാപനത്തില്‍... ഫ്രാന്‍സിസ് പാപ്പാ അല്‍ഫോസിയാനാ സ്ഥാപനത്തില്‍...   (Vatican Media)

ഉച്ചകോടി പ്രതിനിധികൾക്ക് പാപ്പാ ഫ്രാൻസിസിന്‍റെ സന്ദേശം

ഫെബ്രുവരി പത്തു മുതൽ പന്ത്രണ്ട് വരെയുള്ള തിയ്യതികളിലായി ആഗോള സർക്കാർ ഉച്ചകോടി ദുബായിൽ വച്ച് നടത്തപ്പെടുന്നു. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രധിനിധികൾക്ക് ഫെബ്രുവരി പത്താം തിയതി വത്തിക്കാനിൽ നിന്നാണ് പാപ്പാ സന്ദേശം അയച്ചത്.

സി.റൂബിനി സി.റ്റി.സി

ഉറവിടങ്ങളെ വിസ്മരിക്കാതെ ഭാവിയെ ലക്ഷ്യമാക്കി നീങ്ങുന്ന അറബ് ഐക്യനാടുകളെ അഭിനന്ദിച്ചു കൊണ്ടാണ് പാപ്പാ  തന്‍റെ  സന്ദേശം ആരംഭിച്ചത്. ഉറപ്പായ സംരംഭങ്ങള്‍ക്കു  തുടക്കം കുറിക്കുകയും, പ്രചോദിപ്പിക്കുകയും, ഐക്യദാർഢ്യത്തിലും, പരസ്പരമുള്ള ബഹുമാനത്തിലും, സ്വാതന്ത്ര്യത്തിലും കഴിയുന്ന ഒരു നാടിനെ യു.എ.ഇ യില്‍ കാണാൻ കഴിഞ്ഞു എന്ന് പറഞ്ഞ പാപ്പാ,  മരുഭൂമിയായിരുന്ന യു.എ.ഇ വികസനങ്ങളുടെ പൂന്തോട്ടമായി  മാറിയത് പോലെ ഈ ലോകത്തെയും മാറ്റാൻ കഴിയുമെന്ന് നിർദ്ദേശിച്ചു.

എല്ലാവരും ഒരുമിച്ച് തുറവിയോടും, പരസ്പര ആദരവോടും പ്രവർത്തിക്കുകയും, ഒരു വ്യക്തിയെടെ പ്രശ്നങ്ങളെ ലോകത്തിലെ പ്രശ്നമായി കാണുകയും ചെയ്യുമ്പോൾ ഇത് സാധ്യമായിത്തീരുമെന്ന് പാപ്പാ പ്രത്യാശിച്ചു. നമ്മുടെ കൂട്ടായ പ്രവർത്തങ്ങളിലൂടെ എങ്ങനെയുള്ള ലോകമാണ് നാം പണിതുയർത്താൻ ആഗ്രഹിക്കുന്നത് എന്നും, സാമ്പത്തീക താല്പര്യമാണോ അതോ വ്യക്തി വികസനമാണോ നാം ലക്‌ഷ്യം വയ്ക്കുന്നതെന്ന ചോദ്യങ്ങള്‍ സ്വയം ചോദിച്ചു കൊണ്ട് പുതിയ പദ്ധതികൾക്കു തുടക്കം കുറിക്കണം എന്ന് പാപ്പാ ആഹ്വാനം ചെയ്തു.

ലോകത്തെ ഏറ്റവും വലിയ ചര്‍ച്ചാവേദി എന്നറിയപ്പെടുന്ന ഉച്ചകോടിയിൽ ലോക രാഷ്രങ്ങളിലുള്ള  ഭരണകൂടങ്ങളുടെ പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടനകൾ, പണ്ഡിതരായ വ്യക്തികൾ എന്നിവരാണ് പങ്കെടുക്കുന്നത്. ഭരണനിര്‍വ്വഹണത്തിൽ വരുത്തേണ്ട  പുതിയ വ്യവഹാരങ്ങൾ, പൊതുസമൂഹത്തിന്‍റെ ഉന്നമനത്തിനായുള്ള  പ്രവര്‍ത്തന മേഖലയ്ക്കാവശ്യമായ വികസനങ്ങൾ, നവീകരണങ്ങള്‍   എന്നിവയെ കുറിച്ച് ചർച്ച ചെയ്യാനുള്ള വേദിയയായിരിക്കും ഈ ഉച്ചകോടി.

11 February 2019, 16:15