തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ  (AFP or licensors)

കര്‍ത്താവ് സ്മരണയുടെയും പ്രത്യാശയുടെയും കൃപ പ്രദാനം ചെയ്യട്ടെ!

ഫ്രാന്‍സീസ് പാപ്പായുടെ ട്വീറ്റ് .........

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ജീവിതപാതയില്‍ സഹനശക്തിയോടെ, തളരാതെ, മുന്നേറുന്നതിനുള്ള കൃപയ്ക്കായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു,

വെള്ളിയാഴ്ച (01/02/19) വത്തിക്കാനില്‍ “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലമദ്ധ്യേ നടത്തിയ വചനസമീക്ഷയില്‍ നിന്നടര്‍ത്തിയെടുത്ത് ട്വിറ്ററില്‍ “സാന്തമാര്‍ത്ത” (#SantaMarta) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രാര്‍ത്ഥനയുള്ളത്.

“നമ്മുടെ ജീവിതയാത്രയില്‍ സ്ഥിരോത്സാഹത്തോടെ മുന്നേറാന്‍ കഴിയുന്നതിന് സ്മരണയുടെയും പ്രത്യാശയുടെയും കൃപ കര്‍ത്താവ് നമുക്ക് പ്രദാനം ചെയ്യട്ടെ. #സാന്തമാര്‍ത്ത” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

01 February 2019, 13:30