തിരയുക

Vatican News
ഇരുമ്പഴികള്‍ക്കുള്ളില്‍ ഇരുമ്പഴികള്‍ക്കുള്ളില്‍  (Copyright by MaxPixel)

ശിഷ്ടരും ദുഷ്ടരുമായി തരം തിരിക്കുന്ന യുക്തി വെടിയുക-പാപ്പാ

ദണ്ഡനത്തിന്‍റെ ഒരിടം മാത്രമായി തടവറയെ കാണരുത്, കാരാഗൃഹവാസികളെ സമൂഹജീവിതത്തിലേക്ക് പുനരാനയിക്കുകയെന്ന കടമ സമൂഹത്തിനുണ്ട്, പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരെങ്കിലും ഔന്നത്യവും പ്രത്യാശയുമുള്ളവരാണ് തടവുകാരെന്ന് മാര്‍പ്പാപ്പാ.

തന്‍റെ ജന്മനാടായ അര്‍ജന്തീനയിലെ ബുവെനൊസ് അയിരെസ് പ്രവിശ്യയിലെ എസ്സേസ്സിയ വനിതാകാരാഗൃഹത്തിലെ അന്തേവാസികള്‍ തങ്ങളുടെ ജീവിതകദനകഥകള്‍ പങ്കുവച്ചുകൊണ്ട തനിക്കയച്ച കത്തിന് നല്കിയ മറുപടിയിലാണ് ഫ്രാന്‍സീസ് പാപ്പാ അവര്‍ക്ക് ഈ സാന്ത്വനവും പ്രത്യാശയും പ്രചോദനവും പകര്‍ന്നിരിക്കുന്നത്.

ദണ്ഡനത്തിന്‍റെ ഒരിടം മാത്രമായി തടവറയെ കാണരുതെന്നും കാരണം സമൂഹജീവിതത്തിലേക്ക് കാരാഗൃഹവാസികളെ പുനരാനയിക്കുകയെന്ന കടമ സമൂഹത്തില്‍ നിക്ഷിപ്തമാണെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ശിഷ്ടരും ദുഷ്ടരുമായി തിരിക്കുന്ന എളുപ്പവഴിയുടെ യുക്തിവിട്ട് നമ്മുടെ ബലഹീനതയെയും പരിമിതികളെയും പാപങ്ങളെയുമൊക്കെ മനസ്സിലാക്കാനും അങ്ങനെ മുന്നോട്ടുപോകാനും നമ്മെ പ്രാപ്തരാക്കുന്ന നൂതനമായൊരു ബലതന്ത്രത്തിലേക്കു കടക്കേണ്ടതിന്‍റെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുന്നു.   

09 February 2019, 12:39