തിരയുക

സ്ലാവ് ജനതയുടെ അപ്പസ്തോലന്മാരും യൂറോപ്പിന്‍റെ  സഹസ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരുമായ വിശുദ്ധര്‍: സിറിലും മെത്തോഡിയൂസും സ്ലാവ് ജനതയുടെ അപ്പസ്തോലന്മാരും യൂറോപ്പിന്‍റെ സഹസ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരുമായ വിശുദ്ധര്‍: സിറിലും മെത്തോഡിയൂസും 

സ്ലാവ് ജനതയുടെ അപ്പസ്തോലന്മാര്‍!

സഹനശക്തിയുള്ളവരായിത്തീരുന്നതിനുള്ള ശക്തി നമുക്കു ലഭിക്കുന്നതിന് സിറില്‍ മൊത്തോഡിയൂസ് എന്നീ വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

ജോയി കരിവേലി, വത്തിക്കാന്‍സിറ്റി

ഏതൊരു ജീവിത ചുറ്റുപാടിലും, ചാരത്തും ദൂരത്തുമുള്ളവരുടെ മാനസാന്തരത്തിനായി പ്രവര്‍ത്തിക്കുന്ന ക്രിസ്തുശിഷ്യരും പ്രേഷിതരുമായിത്തീരാന്‍ വിശുദ്ധരായ  സിറിലിന്‍റെയും മൊത്തോഡിയൂസിന്‍റെയും മാതൃക പ്രചോദനം പകരട്ടെയെന്ന് മാര്‍പ്പാപ്പാ ആശംസിക്കുന്നു.

അനുവര്‍ഷം ഫെബ്രുവരി 14-ന് സ്ലാവ് ജനതയുടെ അപ്പസ്തോലന്മാരും യൂറോപ്പിന്‍റെ  സഹസ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരുമായ ഈ വിശുദ്ധരുടെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത്, ബുധനാഴ്ച് (13/02/19) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്യവെ അനുസ്മരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഈ വിശുദ്ധര്‍ക്ക് കര്‍ത്താവിനോടുള്ള സ്നേഹം എല്ലാ കഷ്ടപ്പാടുകളെയും നേരിടുന്നതിനുള്ള ശക്തി  നമുക്കു പ്രദാനം ചെയ്യുന്നതിനും അങ്ങനെ, സുവിശേഷം നമ്മുടെ ജീവിതത്തിന്‍റെ  അടിസ്ഥാന നിയമമായി മാറുന്നതിനും വേണ്ടി പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 February 2019, 13:06