തിരയുക

Vatican News
Gilbert Houngbo President of IFAD with Pope Francis Gilbert Houngbo President of IFAD with Pope Francis  (Vatican Media @Vatican Media)

പാപ്പാ ഫ്രാന്‍സിസ് യുഎന്നിന്‍റെ ഐഫാ‍ഡ് ഓഫിസിലെത്തും

കാര്‍ഷിക വികസന നിധിക്കായുള്ള യുഎന്നിന്‍റെ റോമിലെ കേന്ദ്ര ഓഫിസ് (International Fund For Agricultural Development) (IFAD) പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

യുഎന്‍ കാര്‍ഷിക വികസന നിധിക്കുള്ള സ്ഥാപനം
ഫെബ്രുവരി 14 വ്യാഴാഴ്ച രാവിലെയാണ് യുഎന്നിന്‍റെ ഭക്ഷ്യ കാര്‍ഷിക സംഘടന, ഫാവോയോ‌ടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വികസന നിധിക്കായുള്ള റോമിലെ കേന്ദ്രം (International Fund For Agricultural Development) (IFAD) പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ 3 പ്രഭാഷണങ്ങള്‍
പ്രാദേശിക സമയം രാവിലെ 9 മണിക്ക് വത്തിക്കാനില്‍നിന്നും 10 കി. മീ. അകലെയുള്ള ഐഫാഡ് കേന്ദ്രത്തില്‍ കാറില്‍ എത്തുന്ന പാപ്പാ ഫ്രാന്‍സിസ്, കാര്‍ഷിക വികസന നിധിയുടെ ഭരണകര്‍ത്താക്കളുടെ 42-Ɔമത് സമ്മേളനത്തെയും, പ്രസ്ഥാനത്തിന്‍റെ രാജ്യാന്തര പ്രതിനിധികളുടെ സംഗമത്തെയും അഭിസംബോധനചെയ്യും. കൂടാതെ തദ്ദേശ കര്‍ഷകരുമായും  പാപ്പാ ഫ്രാന്‍സിസ് നേര്‍ക്കാഴ്ച നടത്തും, സന്ദേശം നല്കും.

മിന്നല്‍ സന്ദര്‍ശനവും മടക്കവും
11 മണിയോടെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലേയ്ക്കു മടങ്ങുമെന്ന് പ്രസ്സ് ഓഫിസ് മേധാവി, അലസാന്ത്രോ ജിസോത്തി ഫെബ്രുവരി 13-ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

13 February 2019, 18:33