തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ മദ്ധ്യാഹ്ന പ്രാര്‍ത്ഥനാവേളയില്‍ 17/02/2019 ഫ്രാന്‍സീസ് പാപ്പാ മദ്ധ്യാഹ്ന പ്രാര്‍ത്ഥനാവേളയില്‍ 17/02/2019  (Vatican Media)

വത്തിക്കാന്‍ സമ്മേളനം:അജപാലനോത്തരവാദിത്വത്തിന്‍റെ ചെയ്തി!

കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെ തലവന്മാരുടെ സമ്മേളനം വത്തിക്കാനില്‍. സഭയില്‍ കുട്ടികളുടെ സംരക്ഷണം ചര്‍ച്ചാവിഷയം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സഭയില്‍ കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തേണ്ടതിനെ അധികരിച്ച്  വത്തിക്കാനില്‍ താന്‍ വിളിച്ചുകൂട്ടുന്ന സമ്മേളനം നമ്മുടെ ഇക്കാലഘട്ടത്തിന്‍റെ  അടിയന്തരമായ ഒരു വെല്ലുവിളിക്കു മുന്നില്‍ ശക്തമായ അജപാലന ഉത്തരവാദിത്വത്തിന്‍റെതായ ഒരു നടപടിയാണെന്ന് മാര്‍പ്പാപ്പാ.

ഞായാറാഴ്ച (17/02/19) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനാ വേളയില്‍, ആശീര്‍വാദാനന്തരം, ഫ്രാന്‍സീസ് പാപ്പാ, അടുത്ത വ്യാഴാഴ്ച (21/02/19) മുതല്‍ ഞായറാഴ്ച (24/02/19) വരെ വത്തിക്കാനില്‍ കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെ തലവന്മാരുടെ സമ്മേളനം നടക്കാന്‍ പോകുന്നതും സഭയില്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പവരുത്തേണ്ടതിനെക്കുറിച്ച് ഈ സമ്മേളനം ചര്‍ച്ചചെയ്യാന്‍ പോകുന്നതും അനുസ്മരിക്കുകയായിരുന്നു.

ഈ സമ്മേളനത്തിനു വേണ്ടി പ്രാര്‍ത്ഥനാസഹായം പാപ്പാ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.. 

 

17 February 2019, 13:51