തിരയുക

Vatican News
2019.02.03 Viaggio Apostolico Emirati Arabi Uniti പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പ​ണ വേദിയില്‍  (Vatican Media)

ദൈവത്താല്‍ അനുഗ്രഹീതരാണ് നാം

ഫ്രാൻസിസ് പാപ്പാ അബുദാബിയിലെ സയെദ് സ്പോർട്സ് നഗരത്തിലെ സ്റ്റേഡിയത്തിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ നടത്തിയ വചന പ്രഘോഷണം.

സി.റൂബിനി സി.റ്റി.സി

അനുഗ്രഹീതർ എന്ന വാക്ക് ഉപയോഗിച്ചു കൊണ്ടാണ് വി.മത്തായിയുടെ സുവിശേഷത്തിൽ യേശു പ്രഘോഷണം ആരംഭിക്കുന്നത്.നമ്മുടെ ഹൃദയത്തിൽ ഉറപ്പിക്കാനായി ദൈവം ഇന്നും ആവർത്തിക്കുന്ന പദമാണിത്. ക്രൈസ്തവരായ നമ്മൾ യേശുവുമൊത്തായിരുന്നാൽ അനുഗ്രഹീതരാണ്. അവിടുത്തെ വചനം കേൾക്കാനും, ജീവിക്കാനും പരിശ്രമിക്കുമ്പോഴും നാം അനുഹീതരായിത്തീരുന്നു.

അനുഗ്രഹിക്കപ്പെടും എന്നതിനേക്കാൾ അനുഗ്രഹീതരാണ് എന്നാണ് യേശു പറയുക എന്നു പറഞ്ഞ പാപ്പാ ക്രിസ്ത്രീയ ജീവിതം എന്നത് യേശുവിൽ നമ്മൾ പിതാവിന്‍റെ പ്രിയ മക്കളാണ് എന്ന അറിവാണ്. ക്രിസ്ത്രീയ ജീവിതമെന്നത് നമ്മെ ഒരിക്കലും കൈവിടാത്ത ദൈവത്തിന്‍റെ വിശ്വസ്ത സ്നേഹത്തിന്‍റെ സന്തോഷം ജീവിക്കലാണെന്നും ഈ സന്തോഷം ആർക്കും നമ്മിൽ നിന്ന് എടുത്തുകളയാനാവില്ലെന്നും സമാധാനം തരുന്നതാണീ സന്തോഷമെന്നും നിങ്ങളെ ആമുഖമായി പാപ്പാ വ്യക്തമാക്കി. യേശു തന്‍റെ ശിഷ്യരെ അനുഗ്രഹീതർ എന്നു വിളിക്കുമ്പോൾ നാം ഈ ലോകത്തില്‍  ഓരോ ഭാഗ്യങ്ങളുടേയും കാരണം അന്വേഷിച്ച് വലയുന്നു. ലോകം പണക്കാരെയും അധികാരം കൈയ്യാളുന്നവരേയും ഭാഗ്യവാൻമാരായി വിലയിരുത്തുമ്പോള്‍ യേശവിന്‍റെ അനുഗ്രഹീതർ പാവപ്പെട്ടവരും, ശാന്തശീലരും, പീഡിതരുമാണ്.

സമ്പാത്തില്‍ ദരിദ്രൻ എന്നാൽ സ്നേഹത്തിൽ സമ്പന്നനെന്നും,അനേകെ പേരെ സുഖപ്പെടുത്തിയവൻ എന്നാൽ സ്വന്തം ജീവൻ ബലിയക്കിയവൻ എന്നാണര്‍ത്ഥം. ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാൻ വന്നവരാണ് നാം.സമ്പാദിച്ച് കൂട്ടി വയ്ക്കുന്നതിലല്ല കൊടുത്തു തീർക്കുന്നതിലാണ് മഹത്വം എന്നു കാണിച്ചു തന്നവനാണ് ക്രിസ്തു. ഈ നാഥനെ അനുകരിക്കാനുള്ള ആകർഷണം വീണ്ടെടുക്കാൻ വേണ്ട അനുഗ്രഹത്തിനായി പ്രാർത്ഥിക്കാൻ പാപ്പാ ആവശ്യപ്പെട്ടു.

അനുഗ്രഹീതരെന്നാൽ എപ്പോഴും സന്തോഷമുള്ളവരായിക്കുന്നവരെന്നല്ല അർത്ഥം. ചില സാഹചര്യങ്ങളിൽ നമ്മൾ തനിച്ചായെന്നു തോന്നുമ്പോഴും, ദൈവം നമ്മുടെ ജീവിതത്തില്‍ വേഗം ഇടപെടാത്ത നേരത്തും അവിടുന്നു  നമ്മോടോപ്പമുണ്ട്. മരുഭൂമിയിൽപ്പോലും പുത്തൻ വഴികൾ തെളിക്കാൻ  ദൈവത്തിനു കഴിവുണ്ടു. അഷ്ടസൗഭാഗ്യങ്ങളെ ജീവിക്കാൻ നാടകീയമായ പരിപാടികളൊന്നും ആവശ്യമില്ല എന്നു പറഞ്ഞ പാപ്പാ യേശു ഒന്നും എഴുതി വച്ചില്ലെന്നും, പ്രൗഢമായ ഒന്നും പണിതുയര്‍ത്തിയില്ല എന്നും ഓർമ്മിപ്പിച്ചു. അതിമാനുഷീകത ആവശ്യമില്ലാത്ത അനുദിന ക്രിസ്താനുകരണമാണ് അവിടുന്നു നമ്മോടാവശ്യപ്പെട്ടത്. നമ്മുടെ ഹൃദയത്തെ ശുദ്ധമാക്കി, ശാന്തശീലവും, നീതിയും പരിശീലിച്ച് കരുണയുള്ളവരായി ദൈവത്തോടൊന്നിച്ച് ഞെരുക്കങ്ങളിൽ ജീവിക്കാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. ഇതാണ് അൽഭുതങ്ങളാവശ്യമില്ലാത്ത അനുദിന ജീവിത വിശുദ്ധി എന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

രണ്ടു സൗഭാഗ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടാണ് പാപ്പാ തന്‍റെ വചന പ്രഘോഷണം അവസാനിപ്പിച്ചത്. ശാന്തശീലർ അനുഗ്രഹീതർ എന്ന് ഉദ്ധരിച്ച പാപ്പാ വി. ഫ്രാൻസിസ് അസ്സീസി തന്‍റെ സഹോദരര്‍ക്ക് എഴുതിയ നിയമത്തില്‍ സൂപ്പിച്ചിരിക്കുന്ന വാദപ്രതിവാദങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമായല്ല ക്രിസ്ത്യാനികളല്ലാത്തവരെ സമീപിക്കേണ്ടതു പ്രത്യുത ക്രിസ്ത്യാനികൾ എന്ന വിശ്വാസത്തിലൂടെ മാത്രമാവണം എന്ന വാക്യത്തെ ഓർമ്മിപ്പിച്ചു. ആയുധധാരികളായി പുറപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഫ്രാൻസിസ് അസ്സീസിയുടെ ഈ വാക്കുകൾ എന്ന് ഓർക്കണമെന്ന് പാപ്പാ പറഞ്ഞു. വിശ്വാസത്തിന്‍റെ എളിമയും പ്രത്യക്ഷമായ സ്നേഹവും മാത്രമായിരിക്കണം ഒരു ക്രൈസ്തവന്‍റെ ആയുധം. അങ്ങനെ ശാന്തശീലം വളരെ പ്രധാനപ്പെട്ടതാണെന്നും ദൈവത്തിന്‍റെ വഴികളിലൂടെയാണ് നാം സഞ്ചരിക്കുന്നതെങ്കിൽ നമ്മൾ അവന്‍റെ സാന്നിധ്യത്തിന്‍റെ നീർച്ചാലാകുമെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

സമാധാനപാലകർ അനുഗ്രഹീതർ എന്ന ഭാഗ്യത്തെവിശദികരിച്ചത്  ജീവിക്കുന്ന സമൂഹത്തിലെ സമാധാന പ്രചാരകനാണ് ക്രിസ്ത്യാനി എന്നാണ്. കഷ്ടപ്പാടിലും  ദൈവനാമത്തെ തിരസ്ക്കരിക്കാതെ മുന്നോട്ടു പോയ ഫിലാഡെൽഫിയാ  സാഹോദര്യ സ്നേഹം എന്നർത്ഥം വരുന്ന സഭയെ വെളിപാട് പുസ്തകം പരാമര്‍ശിക്കുന്നു. ഇതിനെ ഉദാഹരണമാക്കിയ ഫ്രാൻസിസ് പാപ്പാ ക്രിസ്തുവിന്‍റെ വചനത്തെയും സഹോദര സ്നേഹത്തേയും കാത്തു സൂക്ഷിക്കുന്ന സഭയാണ് കർത്താവിന് പ്രീതികരമെന്നും ഫലം നൽകുന്നതെന്നും വ്യക്തമാക്കി. അനുഗ്രഹീതരെന്നു വിളിക്കപ്പെട്ടവരായ നാം തളരാതെ പരസ്പരം സ്നേഹത്തിൽ നിറഞ്ഞവരായി തീരാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥനാശംസിച്ചു കൊണ്ട് പാപ്പാ തന്‍റെ വചനപ്രഘോഷണം ഉപസംഹരിച്ചു.

05 February 2019, 15:23