തിരയുക

Vatican News
People attend the New Year prayer in Yangon People attend the New Year prayer in Yangon 

സഭയുടെ വളര്‍ച്ച എപ്രകാരം?

പ്രാര്‍ത്ഥനയിലൂടെ വളരുന്ന സഭ- പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സഭ എപ്രകാരമാണ് വളരുന്നത് എന്നതിനെക്കുറിച്ച് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.

ശനിയാഴ്ച (05/01/19) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ, സഭയുടെ വളര്‍ച്ചയ്ക്കാവശ്യമായ ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

“സഭ വളര്‍ച്ച പ്രാപിക്കുന്നത് മൗനവും പ്രാര്‍ത്ഥനയും സാക്ഷ്യദായക സല്‍പ്രവര്‍ത്തികളും വഴിയാണ്” എന്നാണ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

05 January 2019, 13:36