തിരയുക

Vatican News
ക്രൂശിതന്‍- കാരുണ്യരൂപന്‍ ക്രൂശിതന്‍- കാരുണ്യരൂപന്‍  (AFP or licensors)

നിസ്സംഗതയെ നിരാകരിക്കുന്ന സ്നേഹം!

ഹൃദയം അപരനായി നല്കുന്ന സ്നേഹം-പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സ്നേഹം നിസ്സംഗതയെ വച്ചുപൊറുപ്പിക്കില്ല എന്ന് പാപ്പാ.

ചൊവ്വാഴ്ച (08/01/19) രാവിലെ വത്തിക്കാനില്‍ “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനസമീക്ഷയില്‍ നിന്ന് അടര്‍ത്തിയെടുത്ത് “സാന്തമാര്‍ത്ത” എന്ന ഹാഷ്ടാഗോടു കൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“സ്നേഹം നിസ്സംഗതയോട് അസഹിഷ്ണുത കാട്ടുന്നു, സ്നേഹം അനുകമ്പയുള്ളതാണ്. ഹൃദയം അപരര്‍ക്കായി നല്കുന്നതാണ് സ്നേഹം#സാന്തമാര്‍ത്ത” (#SantaMarta) എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.            

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

08 January 2019, 13:30