തിരയുക

ഫ്രാന്‍സീസ് പാപ്പായുടെ സാന്ത്വന സാമീപ്യം ഫ്രാന്‍സീസ് പാപ്പായുടെ സാന്ത്വന സാമീപ്യം 

സ്നേഹശൂന്യമായ കരങ്ങളോ?

ദാനം ചെയ്യലിനെയും മാമ്മോദീസായെയും കുറിച്ചുള്ള പാപ്പായുടെ ട്വീറ്റുകള്‍!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമുക്കു നല്കാന്‍ കഴിയുന്ന ദാനത്തെക്കുറിച്ചു ചിന്തിക്കുക, പാപ്പായുടെ ട്വീറ്റ്  

തിങ്കളാഴ്ച (14/01/19) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ക്ഷണം നല്കിയിരിക്കുന്നത്.

തന്‍റെ ട്വിറ്റര്‍ സന്ദേശത്തില്‍ പാപ്പാ പറയുന്നത് ഇപ്രകാരമാണ്:

“പലപ്പോഴും സ്നേഹശൂന്യമായിരിക്കുന്ന നമ്മുടെ കരങ്ങളിലേക്കു നോക്കാം, സൗജന്യമായി നല്കാന്‍ നമുക്ക് കഴിയുന്ന ഒരു ദാനത്തെക്കുറിച്ച് ഇന്നു നമുക്ക് ചിന്തിക്കാം.”

പാപ്പായുടെ ഞായറാഴ്ചത്തെ ട്വീറ്റ്

യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ആചരിക്കപ്പെട്ട ഞായറാഴ്ച (13/01/19) പാപ്പാ കുറിച്ച ട്വിറ്റര്‍ സന്ദേശം ഇങ്ങനെ ആയിരുന്നു:

“മാമ്മോദീസായാണ് നമുക്കു ലഭിച്ചിട്ടുള്ള ഏറ്റവും നല്ല സമ്മാനം:അതു നമ്മെ ദൈവത്തിന്‍റെ സ്വന്തമാക്കിത്തീര്‍ക്കുകയും നമുക്കു രക്ഷാകരാനന്ദം പ്രദാനം ചെയ്യുകയും ചെയ്യുന്നു.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 January 2019, 12:40