തിരയുക

Vatican News
പാപ്പാ ഫ്രാന്‍സിസ് പനാമ സന്ദര്‍ശനത്തില്‍... പാപ്പാ ഫ്രാന്‍സിസ് പനാമ സന്ദര്‍ശനത്തില്‍...  (Vatican Media)

യുവജനങ്ങള്‍ സഭ വിടാന്‍ കാരണം എതിര്‍ സാക്ഷ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ

ജനുവരി 28 ന് ഫ്രാന്‍സിസ് പാപ്പാ പനാമയിൽ നിന്നുള്ള മടക്കയാത്ര സമയത്തില്‍ വിമാനത്തിൽ വച്ച് മാധ്യമ പ്രവർത്തകർക്ക് നൽകിയ അഭിമുഖം

സി.റൂബിനി സി.റ്റി.സി

ഫ്രാന്‍സിസ് പാപ്പാ റോമിലെ മാധ്യമ പ്രവർത്തകന്‍ ഹവിയർ മാർട്ടിനെസ് ബ്രോക്കാലിന്‍റെ ചോദ്യത്തിന് നല്‍കിയ ഉത്തരം.

ഹവിയർ മാർട്ടിനെസ് ബ്രോക്കാല്‍ : ഈ ദിവസങ്ങങ്ങളിൽ പാപ്പാ ഒത്തിരി യുവാക്കളുമായി സംവാദിച്ചു. വിശ്വാസത്തിൽ ബുദ്ധിമുട്ടുന്നവരും സഭ വിട്ടുപോയവരും അക്കൂട്ടത്തലുണ്ടായിരുന്നു. അങ്ങയുടെ അഭിപ്രായത്തിൽ എവിടെയാണ് ഈ ചെറുപ്പക്കാർ ബുദ്ധിമുട്ടുന്നത്? എന്തൊക്കെയാണ് അവരെ സഭ വിട്ടുപോകാൻ പ്രേരിപ്പിക്കുന്നത്?

പാപ്പാ: ഒത്തിരിക്കാരണങ്ങളുണ്ട്‌. ചിലത് വ്യക്തിപരവും മറ്റ് ചില കാര്യങ്ങള്‍ പൊതുവായതുമാണ്. ക്രിസ്ത്രീയ സാക്ഷ്യത്തിന്‍റെ കുറവും, വൈദീകരുടേയും മെത്രാൻമാരുടേയും, സാക്ഷ്യത്തിന്‍റെ കുറവുമാണത്. ഇടയൻ അജപാലനത്തിന്‍റെ  സംഘാടകന്‍ മാത്രമാകുമ്പോൾ, ജനങ്ങളുമായി അടുത്തു നില്കാതെ അകലം പാലിക്കുമ്പോൾ നല്ല ഇടയന്‍റെ സാക്ഷ്യമല്ല നല്‍കുന്നത്. ഇടയൻ മുന്നിൽ നടന്നു വഴികാട്ടണം. ആടുകളുടെ മണം ഇടയര്‍ക്ക് വേണം. അവരുടെ വികാരങ്ങളറിയണം. പക്ഷേ ഇടയൻ ഉൽസാഹമില്ലാതെ ജീവിച്ചാൽ, ജനങ്ങൾ നിരാകരിക്കപ്പെട്ട് അനാഥരാക്കപ്പെട്ടതു പോലാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാൻ ഇടയൻമാർക്ക് പ്രാമുഖ്യം നല്‍കുന്നു. എന്നാൽ ദ്വൈമുഖ ക്രിസ്ത്യാനികളായവരും, ക്രിസ്തീയ വിശ്വാസത്തിന് സാക്ഷികളാകാതെ പള്ളിയിൽ മാത്രം പോയ ശേഷം എല്ലാത്തരം ചൂഷണങ്ങളിലും പങ്കെടുക്കുന്ന എതിർ സാക്ഷ്യം നല്കുന്നവരുണ്ട്. എനിക്ക് ഇങ്ങനെയുള്ള ക്രിസ്ത്യാനികളെ ഭയമാണ്.

30 January 2019, 11:45