തിരയുക

Vatican News
 ഫ്രാന്‍സിസ് പാപ്പാ പനാമയിലെ  മെത്രാന്‍മാരോടൊപ്പം ഫ്രാന്‍സിസ് പാപ്പാ പനാമയിലെ മെത്രാന്‍മാരോടൊപ്പം  (Vatican Media)

വിവാഹിതരായവരെ വൈദികരാക്കാൻ അനുവദിക്കുമോ?പാപ്പാ ഉത്തരം നല്‍കുന്നു

ജനുവരി 28 ന് ഫ്രാന്‍സിസ് പാപ്പാ പനാമയിൽ നിന്നുള്ള മടക്കയാത്ര സമയത്തില്‍ വിമാനത്തിൽ വച്ച് മാധ്യമ പ്രവർത്തകർക്ക് നൽകിയ അഭിമുഖം

സി.റൂബിനി സി.റ്റി.സി

പാരിസ് മേച്ച് എന്ന മാധ്യമത്തില്‍ പ്രവർത്തിക്കുന്ന കരോളിൻ പിഗോസ്സിയുടെ ചോദ്യത്തിന് പാപ്പാ നല്‍കിയ ഉത്തരം

കരോളിൻ പിഗോസ്സി: പനാമയില്‍ ഈ നാല്  ദിവസങ്ങളായി നമ്മൾ വളരെ തീക്ഷണമായി പ്രാർത്ഥിക്കുന്ന ഒത്തിരി യുവാക്കളെ കണ്ടു. അതിൽ കുറച്ചു പേരെങ്കിലും ദൈവവിളിയുള്ളവരും സന്യാസം സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരുമാകാം. വിവാഹം കഴിക്കാൻ പറ്റാത്തതിനാലുള്ള ബുദ്ധിമുട്ടുകൊണ്ടു മടിക്കുന്നവരുമുണ്ടാവാം. ഓറിയന്‍റല്‍ റീത്തിലെപ്പോലെ വിവാഹിതരായവരെ വൈദികരാക്കാൻ പാപ്പാ അനുവദിക്കുമോ?

പാപ്പാ: കത്തോലിക്കാ സഭയിലെ ഓറിയന്‍റല്‍ റീത്തുകളിൽ അവർക്കതിനുള്ള അനുവാദമുണ്ട്. ഡീക്കനാകുന്നതിന് മുമ്പു ബ്രഹ്മചര്യം തിരഞ്ഞെടുപ്പിനുളള അവസരമുണ്ട്.

കരോളിൻ പിഗോസ്സി: പക്ഷേ ഇപ്പോൾ ലാറ്റിൻ റീത്തിൽ ഈ ഒരു പുനർതീരുമാനം ഉണ്ടാക്കാൻ കഴിയുമോ?

പാപ്പാ: 1968-70ൽ ലാറ്റിൻ റീത്തിനെക്കുറിച്ചു ചിന്തിക്കുമ്പോൾ “ബ്രഹ്മചര്യത്തിന്‍റെ നിയമം മാറ്റുന്നതിനു മുമ്പ് ജീവൻ കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന് പോള്‍ ആറാമൻ പറഞ്ഞ വാക്യമാണോർമ്മയില്‍  വരുന്നത്. അത് ഒരു ധീരത നിഞ്ഞ വാക്യമാണ്. ബ്രഹ്മചര്യം സഭയക്ക് വ്യക്തിപരമായി നല്കുന്ന ഒരു സമ്മാനമാണ്. ബ്രഹ്മചര്യം ഒരു നിർബ്ബന്ധമല്ലാത്തതാണെന്ന് അനുവദിക്കാൻ എനിക്ക് താല്പര്യമില്ല. അതു പസിഫിക് ഐലന്റ് പോലുള്ള വിദൂരമാണ്. അജപാലന ദൗത്യം  നിര്‍വ്വഹിക്കപ്പെടുന്ന സമയത്തില്‍ വിശ്വാസികളെ കുറിച്ച് ചിന്തിക്കാന്‍  മാത്രമുള്ള ഒരു വിദൂരസാധ്യത മാത്രമാണ്. ഫാ.ലോബിംഗറിന്‍റെ (തെക്കൻ ആഫ്രിക്കയിലെ അയ്വാളിലെ ബിഷപ്പായിരുന്ന ഫ്രിട്സ് ലോബിംഗർ) രസകരമായ ഒരു പുസ്തകത്തില്‍ ഇതിനെ കുറിച്ച് സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ഇക്കാര്യം ദൈവശാസ്ത്രജ്ഞരുടെ ചർച്ചകളിലെ വിഷയമാണ്. ഇനിയും ഇത് എന്‍റെ തീരുമാനമല്ല. എന്‍റെ തീരുമാനം: ബ്രഹ്മചര്യം ഡയക്കനേറ്റിന് മുമ്പുള്ള ഒരു ഐച്ഛീക കാര്യമല്ല. വ്യക്തിപരമായി ഞാനതു ചെയ്യുകയില്ല. അത് തീർച്ച. ഇത് എന്‍റെ വ്യക്തിപരമായ ചിന്തയാണ്. ഞാൻ ഇടുങ്ങിയ മനസ്സുള്ളയാളാണോ? ആയിരിക്കാം. ദൈവത്തിന്‍റെ മുന്നിൽ ഈ തീരുമാനമെടുക്കാൻ ഞാനില്ല.

ഫാ. ലോബിംഗർ പറയുന്നു സഭ ദിവ്യകാരുണ്യവും - ദിവ്യകാരുണ്യം സഭയുമാണ്. എന്നാല്‍ കുർബ്ബാനയില്ലാത്തിടത്ത്, പസിഫിക്ക് ഉപ ദീപുകൾ പോലുള്ളിടത്ത് ആരാണ് പരിശുദ്ധ കുർബ്ബാന അര്‍പ്പിക്കുന്നത്? ഡയറക്ടർമാരും, ആ സമൂഹത്തിന്‍റെ സംഘാടകരും, ഡീക്കന്മാരും, സന്യാസിനികളും ചിലപ്പോൾ അത്മായരും.

ഫാ.ലോബിംഗർ പറയുന്നത് ബലിയര്‍പ്പിക്കാനും, അനുരഞ്ജന കൂദാശ നിര്‍വ്വഹിക്കാനും, രോഗീലേപനം നൽകാനും ഒരു പ്രായമായ വിവാഹിതനെ അഭിഷേകം ചെയ്യാമെന്നാണ്. വൈദീക അഭിഷേകത്തിലൂടെ  മൂന്നു കർമ്മങ്ങൾ നിരവ്വഹിക്കപ്പെടുന്നു. പരിപാലനം, പ്രബോധനം, വിശുദ്ധീകരണം എന്നീ മൂന്നു കർമ്മങ്ങൾ. എന്നാല്‍ മെത്രാൻമാര്‍ അവർക്ക് വിശുദ്ധീകരിക്കാനുള്ള അധികാരം മാത്രമേ നൽകുന്നുള്ളൂ.

ലോബിംഗറിന്‍റെ പുസ്തകം രസകരമാണ്. ഇത് നമ്മെ പ്രശ്നത്തെക്കുറിച്ച് ചിന്തിപ്പിക്കാൻ സഹായിക്കും. ഞാൻ വിശ്വസിക്കുന്നത് വൈദീകരുടെ കുറവുള്ളിടത്ത് അജപാലന ബുദ്ധിമുട്ടുകൾ വരുമ്പോൾ ഈ ചിന്തയെ പരിഗണിക്കണം. ഞാൻ അത് ചെയ്യണമെന്നല്ല പറയുന്നത് കാരണം ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല, ഇതിനു പ്രതി പ്രാർത്ഥിച്ചിട്ടില്ല. എന്നാല്‍ ദൈവശാസ്ത്രജ്ഞർ ഇത് പഠിച്ചിരിക്കണം. ഉദാഹരണത്തിന് ഫാ. ലോബിംഗർ തെക്കൻ ആഫ്രിക്കയിലെ ഒരു വൈദികനാകാവുന്ന ഒരു വ്യക്തിയാണ്, പക്വതയുള്ളയാളും. ഞാന്‍ ഈ ഉദാഹരണം പറഞ്ഞത് എവിടെയൊക്കെ ഇതു പ്രവര്‍ത്തിക്കാമെന്ന് കാണിക്കാനാണ്.

സ്റ്റേറ്റ് സെക്രട്ടറിയുടെ ഒരു അധികാരിയുമായി സംസാരിക്കുകയായിരുന്നു.  കമ്മ്യൂണിസ്റ്റ് രാജ്യത്തിൽ ജോലി ചെയ്തിരുന്ന ഒരു മെത്രാൻ വിപ്ലവത്തിന്‍റെ തുടക്കത്തിൽ, അതിന്‍റെ പ്രതിസന്ധികൾ വരുന്നതു കണ്ട് രഹസ്യത്തിൽ നല്ല വിശ്വാസമുള്ള കർഷകരെ വൈദീകരായി അഭിഷേകം ചെയ്തു. പ്രതിസന്ധികൾ കഴിഞ്ഞു് 30 കൊല്ലത്തിനുശേഷം എല്ലാം ശരിയായി. പിന്നീടു ഒരു ബലിയർപ്പണ വേളയിൽ ഈ മെത്രാനോടൊപ്പം ഈ കർഷക വൈദീകർ ബലിയർപ്പിച്ചപ്പോഴുണ്ടായ  വികാരാധീനത അദ്ദേഹം എന്നോടു വിവരിച്ചു. സഭയുടെ ചരിത്രത്തിലുള്ളതാണിത്. അതിനാല്‍ നാം പഠിക്കേണ്ടതും, ചിന്തിക്കേണ്ടതും, പുനർവിചാരം ചെയ്യേണ്ടതും പ്രാർത്ഥിക്കേണ്ടതുമായ ഒരു വിഷയമാണിത്.

കരോളിൻ പിഗോസ്സി: വിവാഹിതരായ പ്രൊട്ടസ്റ്റന്റ് വൈദീകർ കത്തോലിക്കരായിട്ടുണ്ടല്ലോ?

പാപ്പാ: ബനഡിക്റ്റ് മാർപ്പാപ്പാ ചെയ്ത ഒരു കാര്യത്തെക്കുറിച്ചാണോ ആ ചോദ്യം. ശരിയാണ്. ഞാനതു മറന്നു. ബനഡിക്റ്റ് പതിനാറാമൻ 'ആങ്ക്ളിക്കനോരും കൊയെത്തിബൂസ്' വഴി ആങ്കിളിക്കൻ വൈദീകർ കത്തോലിക്കരായാൽ ഓറിയന്‍റല്‍ റീത്തിലെ വൈദീകരെ പോലുള്ള തുടരാൻ അനുവദിച്ചു. ഒരു ബുധനാഴ്ചത്തെ പൊതു കൂടികാഴ്ച്ചയില്‍ വൈദീകര്‍ ധരിക്കുന്ന കോളർ ധരിച്ച കുറെ പുരുഷന്മാരേയും, അവരോടൊപ്പം സ്ത്രീകളേയും കുട്ടികളേയും കണ്ടതോര്‍ക്കുന്നു. പിന്നീടവർ എനിക്കതു പറഞ്ഞു തന്നിരുന്നു. അത് ശരിയാണ്. എന്നെ ഓർമ്മിപ്പിച്ചതിന് നന്ദി.

 

30 January 2019, 12:47