തിരയുക

Kurdish migrants from Iran take shelter from the rain, after the dismantling of a camp in Calais Kurdish migrants from Iran take shelter from the rain, after the dismantling of a camp in Calais 

പുരോഗതിയുടെ പേരിൽ മനുഷ്യത്വത്തെ നിസ്സാരവൽക്കരിക്കരുതെന്ന് പാപ്പാ

ജീവനു വേണ്ടിയുള്ള പൊന്തിഫിക്കൽ വിദ്യാപീഠത്തിന്‍റെ 25ᴐo വാർഷികം പ്രമാണിച്ച് അതിന്‍റെ അദ്ധ്യക്ഷന്‍ മോൺ. വിൻച്ചെൻസോ പാലിയയ്ക്ക് ഫ്രാന്‍സിസ് പാപ്പാ അയച്ച കത്തിന്‍റെ സംഗ്രഹം.

സി.റൂബിനി സി.റ്റി.സി

പുരോഗതിയുടെ പേരിൽ മനുഷ്യത്വത്തെ നിസ്സാരവൽക്കരിക്കുന്ന വിരോധാഭാസത്തെ നേരിടാൻ ജീവനു വേണ്ടിയുള്ള പൊന്തിഫിക്കൽ വിദ്യാപീഠം ഒരുങ്ങണം. സൃഷ്ടിയുടെ ആരംഭം മുതൽ ദൈവത്തിന്‍റെ സ്വപ്നമാണ് മനഷ്യകുലവും മനുഷ്യത്വവും.  മനഷ്യകുലത്തിലാണ് തന്‍റെ പുത്രനെ ദൈവം മാംസം ധരിപ്പിച്ചവതരിപ്പിച്ചത്.

ദൈവത്തിന് മനുഷ്യസൃഷ്ടിയോടും, ലോകത്തോടുമുള്ള താല്പര്യത്തിന്‍റെ തെളിവുകൾ നമുക്ക് വീണ്ടെടുക്കണം. മനുഷ്യജീവനെ എല്ലാ മനുഷ്യരിലും സംരക്ഷിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യക എന്നത് ദൈവത്തിന്‍റെ മനുഷ്യകുലത്തോടുള്ള നിബന്ധനകളില്ലാത്ത സ്നേഹത്തോടു നാം കാണിക്കേണ്ട വിധേയത്വമാണ്.

ജീവനു വേണ്ടിയുള്ള പൊന്തിഫിക്കൽ വിദ്യാപീഠം പഠനങ്ങൾ വഴി രൂപീകര​ണങ്ങളിലും വിവരശേഖരണങ്ങളിലും ശാസ്ത്രവും സാങ്കേതിക വിദ്യകളിലും മനുഷ്യ വ്യക്തിയുടെ സേവനത്തിനും അവന്‍റെ ജീവനു വേണ്ടിയുള്ള പൊന്തിഫിക്കൽ വിദ്യാപീഠത്തിന്‍റെ അടിസ്ഥാനാവകാശങ്ങൾക്കും അവന്‍റെ സമ്പൂർണ്ണ നന്മയ്ക്കുമായി നിലനില്ക്കണമെന്നും അങ്ങനെ ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയുടെ പൂർത്തീകരണത്തിന് സഹായകമായി നില്ക്കാനാവുമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യന്‍റെ  മാത്രം സന്തോഷങ്ങൾ മുൻനിറുത്തിയുള്ള പോക്കുകൾ മനുഷ്യകുലത്തിന് തന്നെ നാശമായി ഭവിക്കും. ഉപഭോഗ സംസ്കാരവും ധനവ്യയ സംസ്കാരവും നമ്മുടെ കാഴ്ചപ്പാടുകളെ വികലമാക്കുന്നു. ഇവിടെ നാം ഉത്തരവാദിത്വ പൂർണ്ണമായ ഒരു കാതോർക്കൽ നടത്തണം. ക്രൈസ്തവരായ നാം മനുഷ്യരുടെ സഹനനൊമ്പരങ്ങൾ ശ്രവിച്ച് പ്രതികരിക്കണം. അവരുടെ പ്രത്യാശയ്ക്ക് തിരികൊളുത്തണം.ഒരു ആത്മശോധനയിലൂടെ മനുഷ്യത്വത്തിന്‍റെ ചക്രവാളം സഭ തുറക്കണമെന്നും ദൃഢമായ ഒരു പുത്തൻ സാഹോദര്യം മുൻനിറുത്തി വ്യക്തിക്കും മനുഷ്യ സമൂഹത്തിനും തുല്യ പ്രാധാന്യം നല്കുന്ന മനുഷ്യത്വം പുനർസൃഷ്ടിക്കണമെന്നും പാപ്പാ സൂചിപ്പിച്ചു.

ജീവനെ സംരക്ഷിക്കുന്ന, സ്വാഗതം ചെയ്യുന്ന പ്രത്യാശയുടെ അടയാളങ്ങളെ തിരിച്ചറിയാൻ കഴിയണമെന്നും, അതിനെ നശിപ്പിക്കുന്ന യുദ്ധം, ഗർഭഛിത്രം, വധശിക്ഷ തുടങ്ങിയവയ്‌ക്കെതിരെയും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയും നിലപാടുകൾ എടുക്കണമെന്നും ഓർമ്മിപ്പിച്ചു.മനുഷ്യ ജീവനെ സ്വാഗതം ചെയ്യുന്നതിലും അതിനെ വെറും ജീവ ശാസ്ത്രപരമായ ഒരു യാഥാര്‍ത്ഥ്യമാക്കുകയും ചരിത്രവുമായിപ്പോലും ബന്ധമില്ലാത്തതായി തീര്‍ക്കുന്ന പ്രവണതയിൽ നിന്നും രക്ഷിക്കുന്നതിലാണ് ജീവനു വേണ്ടിയുള്ള പൊന്തിഫിക്കൽ വിദ്യാപീഠത്തിന്‍റെ  ഭാവി അടങ്ങിയിരിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി.

വിശ്വാസത്തിലൂടെ സുവിശേഷവുമായി ബന്ധം രൂപപ്പെടുത്തണം. ഈ പoന കേന്ദ്രം സകലരുടേയും നന്മയ്ക്കായുള്ള  ഒരു സംവാദത്തിന്‍റെ ധൈര്യമുള്ള ഇടമാകണം. അതിനാവശ്യമായ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനും ഉചിതമായ  ഭാഷാപ്രയോഗങ്ങൾ കണ്ടെത്തി വിവിധ സംസ്കാരങ്ങളും മതങ്ങളും വിജ്ഞാന ശാഖകളും തമ്മിലുള്ള സംവാദത്തിന് വഴിയൊരുക്കാൻ ധൈര്യം കാട്ടണം.

അതേപോലെ തന്നെ നവീന വിജ്ഞാന ശാഖകളായ വിവര, ജൈവ , യന്ത്ര മനുഷ്യ സാങ്കേതികളെ കുറിച്ച് വിചിന്തനം നടത്തുകയും അവ ജീവനുള്ള മനുഷ്യരുടെ മേൽ വരുത്തുന്ന മാറ്റങ്ങളെ പഠന വിധേയമാക്കുകയും വേണം.വൈദ്യശാസ്ത്രവും, ധന ശാസ്ത്രവും, സാങ്കേതിക ശാസ്ത്രവും, രാഷ്ട്രതന്ത്രങ്ങളും  ഈ കാലഘട്ടത്തില്‍ വിശകലനം ചെയ്യുകയും അവയെല്ലാം മനുഷ്യ സാഹോദര്യത്തിന്‍റെ താക്കോൽ ഉപയോഗിച്ച് വ്യാഖ്യാനിക്കുകയും ചെയ്യണം.

അങ്ങനെ ആത്മാവിലും സത്യത്തിലുമുള്ള ദൈവാരാധന  സാഹോദര്യത്തിന്‍റെ ശക്തി മനുഷ്യരുടെ ഇടയിൽ ഒരു പുത്തൻ ക്രിസ്തീയതയുടെ പുതിയ പ്രവർത്തനത്തലം രൂപീകരിക്കട്ടെ എന്നും കത്തിലൂടെ പാപ്പാ  ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 January 2019, 16:20