തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ 

ദൈവസ്നേഹവും പരസേവനവും

അയല്‍ക്കാരനെ സേവിക്കുക, അതിരിടാതെ പൊറുക്കുക-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നിരുപാധികം പരസേവനം ചെയ്യുക, പാപ്പാ.

വെള്ളിയാഴ്ച(07/12/18) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ പരസേവനത്തെ ദൈവത്തോടുള്ള സ്നേഹവുമായി ബന്ധപ്പെടുത്തി ഈ ആഹ്വാനം നല്കിയിരിക്കുന്നത്.

ദൈവത്തെ സ്നേഹിക്കുകയെന്നാല്‍ നമ്മുടെ അയല്‍ക്കാരനെ ഒന്നും പിടിച്ചുവയ്ക്കാതെ സേവിക്കുകയും നിസ്സീമം പൊറുക്കാന്‍ പരിശ്രമിക്കുകയും ചെയ്യലാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

07 December 2018, 14:09