തിരയുക

Vatican News
സഹായത്തിനായി നീളുന്ന കരങ്ങള്‍! സഹായത്തിനായി നീളുന്ന കരങ്ങള്‍! 

തിരസ്കൃതരുടെ വേദന-പാപ്പായുടെ ട്വീറ്റ്

കുടിയേറ്റക്കാരുടെ ദിനത്തില്‍ പാപ്പായുടെ പ്രത്യേക ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തിരസ്ക്കരിക്കപ്പെടുന്നതിന്‍റെ വേദന യേശുവിനറിയാമെന്ന് പാപ്പാ.

കുടിയേറ്റക്കാര്‍ക്കായുള്ള അന്താരാഷ്ട്രദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെട്ട ചൊവ്വാഴ്ച (18/12/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്: “സ്വീകരിക്കപ്പെടാതിരിക്കുന്നതിന്‍റെ വേദനയെന്തെന്ന് യേശുവിന് നല്ലവണ്ണം അറിയാം. ബത്ലഹേമിലെ അടച്ചിടപ്പെട്ടിരുന്ന ഭവനങ്ങള്‍ പോലെ നമ്മുടെ ഹൃദയങ്ങള്‍ നാം അടച്ചിടരുത്” ഹാഷ്ടാഗ് ഇന്‍റര്‍നാഷണല്‍മൈഗ്രേഷന്‍ഡേ (#Internatioalmigrantsday)

പാപ്പാ മറ്റൊരു സന്ദേശവും ട്വറ്ററില്‍ കുറിച്ചു. വത്തിക്കാനിലെ "സാന്തമാര്‍ത്ത" മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ നടത്തിയ വചനസമീക്ഷയില്‍ നിന്നെടുത്ത ഒരു വക്യമാണ് പാപ്പാ "സാന്തമാര്‍ത്ത"  (#SantaMarta) എന്ന ഹാഷ്ടാഗോടുകൂടി കണ്ണി ചേര്‍ത്തത്. ആ സന്ദേശം ഇപ്രകാരമാണ് 

"വിശുദ്ധ യൗസേപ്പിനെ പോലെ യാകുക: അദ്ദേഹം സ്വപ്നങ്ങളുടെ മനുഷ്യനാണ്, എന്നാല്‍ സ്വപ്നജീവി അല്ല; മൗനത്തിന്‍റെ മനുഷ്യനാണ്, കാരണം, അദ്ദേഹം ദൈവത്തിന്‍റെ പദ്ധതിയെ ആദരിക്കുന്നു.#SantaMarta 

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

18 December 2018, 13:25