തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ  (Vatican Media)

സേവനം: ആനന്ദരഹസ്യം-പാപ്പായുടെ ട്വീറ്റ്

സേവനത്തില്‍ മുഴുകുമ്പോള്‍ നമ്മുടെ ജീവിതം പ്രകാശം പരത്തും-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സേവനം ചെയ്യുന്നതിനായി ജീവിക്കുക എന്നതാണ് സന്തോഷത്തിന്‍റെ രഹസ്യമെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (15/12/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ സന്തോഷത്തിന്‍റെ രഹസ്യം എന്തെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

“സേവനത്തില്‍ മുഴുകുമ്പോള്‍ നമ്മുടെ ജീവിതം പ്രകാശം പരത്തുന്നു. ആനന്ദത്തിന്‍റെ  രഹസ്യം ശുശ്രൂഷ ചെയ്യുന്നതിനായി ജീവിക്കുക എന്നതാണ്” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

15 December 2018, 13:30