തിരയുക

Vatican News
twitter-logo twitter-logo  (AFP or licensors)

കര്‍ത്താവിന്‍റെ സ്നിഗ്ദ്ധതയും സാന്ത്വനവും!

വാത്സല്യത്താല്‍ നമുക്കു ആശ്വാസമേകുന്ന ദൈവം-പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കര്‍ത്താവ് തന്‍റെ അലിവിനാല്‍ നമ്മെ സമാശ്വസിപ്പിക്കുന്നുവെന്ന് പാപ്പാ

ചൊവ്വാഴ്ച (11/12/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ, കര്‍ത്താവ് നമുക്കു സാന്ത്വനം പകരുന്നതെങ്ങിനെയെന്ന് ഉദ്ബോധിപ്പിച്ചിരിക്കുന്നത്.   

“ആശ്വസിപ്പിക്കുവിന്‍, എന്‍റെ ജനത്തെ സമാശ്വസിപ്പിക്കുവിന് (ഏശയ്യ 40:1) കര്‍ത്താവ് എങ്ങനെയാണ് സാന്ത്വനം പകരുന്നത്? ആര്‍ദ്രതയാല്‍” എന്നാണ് പാപ്പാ “സാന്തമാര്‍ത്ത” (#SantaMarta) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത  പുതിയ ട്വിറ്റര്‍ സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്

11 December 2018, 12:45