തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുത്തവര്‍, വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ 12/12/18 ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുത്തവര്‍, വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ 12/12/18  (ANSA)

യേശുവിന്‍റെ വെളിച്ചം സന്തോഷത്തോടെ സ്വീകരിക്കാന്‍.....

ഫ്രാന്‍സീസ് പാപ്പാ ഗ്വാദലൂപെ നാഥയുടെ മാദ്ധ്യസ്ഥ്യംയാചിക്കുന്നു

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തിരുപ്പിറവിയാഘോഷത്തിലേക്കുള്ള യാത്രയില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സാഹായം മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.
ബുധനാഴ്ച (12-12-18) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയ്ക്കടുത്തുള്ള പോള്‍ ആറാമന്‍ ശാലയില്‍ പ്രതിവാരപൊതുദര്‍ശനം അനുവദിച്ച ഫ്രാന്‍സീസ് പാപ്പാ അതിന്‍റെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്യവെ അനുവര്‍ഷം ഡിസമ്പര്‍ 12 ന് ഗ്വാദലൂപെ നാഥയുടെ ഓര്‍മ്മത്തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയായിരുന്നു.
പരിശുദ്ധ കന്യകാമറിയത്തിന്‍റെ പുത്രനായ യേശുവിന്‍റെ വെളിച്ചം ലോകത്തിന്‍റെ അന്ധകാരത്തില്‍ എന്നും കൂടുതലായി പ്രസരിപ്പിക്കുന്നതിന് ആ വെളിച്ചം ആനന്ദത്തോടെ സ്വീകരി‍ക്കാനുള്ള അഭിവാഞ്ഛ പരിശുദ്ധ കന്യക നമ്മില്‍ വീണ്ടും ഉളവാക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.
 

13 December 2018, 07:53