തിരയുക

Vatican News
പ്രസിഡന്‍റ് മൂണ്‍ യയീനും പത്നി കിം ജൂങ് സൂക്കും  പാപ്പാ ഫ്രാന്‍സിസിനോടൊപ്പം പ്രസിഡന്‍റ് മൂണ്‍ യയീനും പത്നി കിം ജൂങ് സൂക്കും പാപ്പാ ഫ്രാന്‍സിസിനോടൊപ്പം  (ANSA)

ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റ് മൂണ്‍ യയീന്‍ വത്തിക്കാനില്‍

ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റ് മൂണ്‍ യയീന്‍ വത്തിക്കാനില്‍ എത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഒക്ടോബര്‍ 18-Ɔο തിയതി വ്യാഴാഴ്ച പ്രാദേശിക സമയം മദ്ധ്യാഹ്നം 12 മണിയോടെയാണ് പ്രസിഡന്‍റ് മൂണ്‍ വത്തിക്കാനിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലുള്ള ഓഫീസില്‍വച്ച് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്. പ്രസിഡന്‍റ് മൂണിന്‍റെ പത്നി, കിം ജൂങ് സൂക്കും കൂടെയുണ്ടായിരുന്നു.

പാപ്പായുമായുള്ള 20 മിനിറ്റില്‍ അധികം നീണ്ട സൗഹൃദ കൂടിക്കാഴ്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ എന്നിവരുമായും പ്രസിഡന്‍റ് മൂണ്‍ നേര്‍ക്കാഴ്ച നടത്തി. കൊറിയന്‍ ഉപദ്വീപില്‍ തെളിഞ്ഞ സമാധാനത്തിന്‍റെ വെളിച്ചത്തിലും അതില്‍ സഭയ്ക്കുള്ള പങ്കിലും ഇരുപക്ഷവും ഏറെ സംതൃപ്തി രേഖപ്പെടുത്തുകയുണ്ടായി.

ഒക്ടോബര്‍ 17-Ɔο  തിയതി ബുധനാഴ്ച വൈകുന്നേരം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ കര്‍ദ്ദിനാള്‍ പിയെത്രോ പരോളില്‍ കൊറിയന്‍ ഉപദ്വീപിനുവേണ്ടി അര്‍പ്പിച്ച “സമാധാനത്തിനുള്ള ദിവ്യബലി”യില്‍ പ്രസിഡന്‍റ് മൂണ്‍, റോമിലുള്ള പ്രവാസികളായ കൊറിയന്‍ സമൂഹത്തോടൊപ്പം പങ്കെടുത്തിരുന്നു.

വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

18 October 2018, 18:52