തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ യുവജനങ്ങളുമൊത്ത് 05-10-18 ഫ്രാന്‍സീസ് പാപ്പാ യുവജനങ്ങളുമൊത്ത് 05-10-18 

സ്വപ്നങ്ങളുമായി മുന്നേറുക

ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സിലെ ലിയൊണ്‍ അതിരൂപതയുടെ സഹായമെത്രാനന് അനുവദിച്ച വീഢിയൊ അഭിമുഖത്തില്‍ നിന്ന്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സ്വന്തം സ്വപ്നങ്ങളുമായി മുന്നേറാന്‍ ധൈര്യമുള്ളവരാകുക, പാപ്പാ യുവതയോട്.

ഫ്രാന്‍സിലെ ലിയോണ്‍ അതിരൂപതയുടെ സഹായമെത്രാന്‍ ഇമ്മാനുവേല്‍ ഗൊബീല്യയ്ക്ക് വെള്ളിയാഴ്ച (05/10/18) വത്തിക്കാനില്‍ സിനഡുശാലയില്‍ വച്ച് അനുവദിച്ച വീഡിയൊ അഭിമുഖത്തിലാണ് ഫ്രാന്‍സീസ് പാപ്പാ യുവജനങ്ങളോടുള്ള തന്‍റെ  ആഹ്വാനം ആവര്‍ത്തിച്ചത്.

ഒരു ജനതയുടെ വേരുകളായ മുത്തശ്ശീമുത്തച്ഛന്മാരോടു സംസാരിക്കുകയും അവരുടെ ഇന്നു കാണപ്പെടാത്ത ആ ജീവിതം പുഷ്പ്പിച്ച് ഫലം പുറപ്പെടുവിക്കത്തതാക്കിത്തീര്‍ക്കുകയും ചെയ്യുക യുവതയുടെ കടമായണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

പുഷ്പിതമായി കാണപ്പെടുന്ന വൃക്ഷം മണ്ണിനടിയില്‍ കുഴിച്ചിട്ടതില്‍ നിന്ന് മുളച്ചു വന്നതാണെന്ന കാര്യം ഒരിക്കലും വിസ്മരിക്കരുതെന്ന് പാപ്പാ പറഞ്ഞു.   

06 October 2018, 13:15