തിരയുക

Vatican News
ട്വിറ്റര്‍ ചിഹ്നം ട്വിറ്റര്‍ ചിഹ്നം  (AFP or licensors)

നമ്മു‌ടെ ഭാവി നമ്മുടെ കരങ്ങളില്‍

പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമ്മു‌ടെ ഭാവിയുടെ ശില്പികള്‍ നാം തന്നെയാണെന്ന് മാര്‍പ്പാ‍പ്പാ ഓര്‍മ്മിപ്പിക്കുന്നു.

ഈ ശനിയാഴ്ച (27/10/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.

“നിന്‍റെ കരങ്ങളാലും ഹൃദയത്താലും സ്നേഹത്താലും വികാരങ്ങളാലും സ്വപ്നങ്ങളാലും നീ തന്നെയാണ് നിന്‍റെ ഭാവി മറ്റുള്ളവരുമൊത്ത് കെട്ടിപ്പടുക്കുക” എന്നാണ് പാപ്പാ കണ്ണിചേര്‍ത്ത  പുതിയ ട്വിറ്റര്‍ സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

27 October 2018, 13:10