തിരയുക

Vatican News
തയ്വ്വാനിലെ യിലാനില്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തിന്‍റെ ദൃശ്യം 21-10-18 തയ്വ്വാനിലെ യിലാനില്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തിന്‍റെ ദൃശ്യം 21-10-18  (AFP or licensors)

തയ്വ്വാന്‍ തീവണ്ടിയപകടം-പാപ്പായുടെ അനുശോചനം

തയ്വ്വാനിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ പാപ്പാ അനുശോചിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തയ്വ്വാനില്‍ അനേകരുടെ മരണത്തിനിടയാക്കിയ തീവണ്ടിയപകടത്തില്‍ മാര്‍പ്പാപ്പാ ഖേദം രേഖപ്പെടുത്തി.

തയ്വ്വാനിലെ യിലാനില്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഫ്രാന്‍സീസ് പാപ്പാ ദു:ഖിതനാണെന്നും ഈ ദുരന്തത്തിന്‍റെ വേദനയനുഭവിക്കുന്ന സകലരോടും പാപ്പാ ഐക്യദാര്‍ഢ്യവും ഔത്സുക്യവും പ്രകടിപ്പിക്കുന്നുവെന്നും വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ട്രെയിനപകടത്തില്‍ മരണമടഞ്ഞവരെയും അവരുടെ വേര്‍പാടില്‍ കേഴുന്നവരെയും  തന്‍റെ പ്രാര്‍ത്ഥനയില്‍ പാപ്പാ ഓര്‍ക്കുകയും പരിക്കേറ്റവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും അതുപോലെതന്നെ പൗരാധികാരികള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും സൗഖ്യവും കരുത്തും ശാന്തിയും ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകുയും ചെയ്യുന്നു.

ഇരുപത്തിയൊന്നാം തിയതി ഞായാറാഴ്ച (21/10/18) ആയിരുന്നു യിലാനില്‍ അതിവേഗ ട്രെയിന്‍ പാളം തെറ്റിയത്. ഈ അപകടത്തില്‍ ഇരുപതിലേറെപ്പേര്‍ മരിക്കുകയും നൂറ്റിയെഴുപതില്‍പ്പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

23 October 2018, 08:25