തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ 10-10-18 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ 10-10-18 

സഭയ്ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുക-പാപ്പാ

പ്രേഷിതപ്രവര്‍ത്തനത്തിനും കൊന്തനമസ്ക്കാരത്തിനും പ്രത്യേകം പ്രതിഷ്ഠിതമായ ഒക്ടോബര്‍ മാസം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സഭ ഉപരി വിശുദ്ധയും ഉപരി പ്രേഷിതയുമായിത്തീരുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ ആഹ്വാനം ചെയ്യുന്നു.

പത്താം തിയതി ബുധനാഴ്ച (10/10/18) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ ചത്വരത്തില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസാനഭാഗത്ത് പതിവു പോലെ യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത വേളയില്‍ ഒക്ടോബര്‍ മാസത്തിന്‍റെ സവിശേഷ പ്രാധാന്യത്തെക്കുറിച്ചു സൂചിപ്പിച്ചു സൂചിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്ന ഫ്രാന്‍സീസ് പാപ്പാ.

പ്രേഷിതപ്രവര്‍ത്തനത്തിനും കൊന്തനമസ്ക്കാരത്തിനും പ്രത്യേകം പ്രതിഷ്ഠിതമാണ് ഒക്ടോബര്‍ മാസമെന്ന് അനുസ്മരിച്ച പാപ്പാ തങ്ങളുടെയും സഭയുടെയും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിനും ലോകത്തിന്‍റെ പാതയിലൂടെയുള്ള യാത്രയിലും ക്രിസ്തുവിനെ സകലര്‍ക്കും എത്തിച്ചുകൊടുക്കുന്നതിലും സഭ ഐക്യമുള്ളവളായിരിക്കുന്നതിനും പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം കൊന്തനമസ്ക്കാരം വഴി യാചിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.

10 October 2018, 13:08