തിരയുക

Vatican News
ട്വിറ്റര്‍ ട്വിറ്റര്‍  (AFP or licensors)

ദൈവത്തിന്‍റെ സ്നേഹവും നമ്മുടെ സ്വാതന്ത്ര്യവും

ദൈവത്തിന്‍റെ സ്നേഹം, വഴികാട്ടി- പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവത്തിന്‍റെ സ്നേഹവും നമ്മുടെ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പാപ്പാ.

ഞായറാഴ്ച (02-09-18) തന്‍റെ ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

“ദൈവത്തിന്‍റെ സ്നേഹം, സദാ ഉപരിയുപരി, നമ്മുടെ സ്വാതന്ത്ര്യത്തെ ആകര്‍ഷിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ശക്തിയായി ഭവിക്കട്ടെ” എന്നാണ് പാപ്പാ അന്നു ട്വിറ്ററില്‍ കണ്ണി ചേര്‍ത്തത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ നല്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

02 September 2018, 13:30